ശുക്കൂര്‍ വധം: മൊഴിമാറ്റം സി പി എം സമ്മര്‍ദം മൂലമെന്ന് മുഖ്യ സാക്ഷി

Posted on: February 18, 2013 1:17 pm | Last updated: February 18, 2013 at 1:17 pm

തളിപ്പറമ്പ്‌ : യൂത്ത് ലീഗ് പ്രവര്‍ത്തകന്‍ അബ്ദുശ്ശുക്കൂര്‍ വധക്കേസില്‍ മൊഴി മാറ്റിയത് സി പി എമ്മിന്റെ സമ്മര്‍ദവും വധിക്കുമെന്ന ഭീഷണിയും മൂലമെന്ന് മുഖ്യ സാക്ഷിയുടെ വെളിപ്പെടുത്തല്‍. തന്നെ ആരും തട്ടിക്കൊണ്ടുപോയിട്ടില്ലെന്നും മുഖ്യസാക്ഷി പി പി അബു വെളിപ്പെടുത്തി. സി പി എം ജില്ലാ സെക്രട്ടറി പി ജയരാജനും ടി വി രാജേഷനുമെതിരായി പോലീസിന് നല്‍കിയ മൊഴിയില്‍ ഉറച്ചുനില്‍ക്കുകയാണ്. വിചാരണ വേളയില്‍ ഇതാവര്‍ത്തിക്കുമെന്നും അബു പറഞ്ഞു. തളിപ്പറമ്പ് സഹകരണ ആശുപത്രിയില്‍ സി പി എം നേതാക്കള്‍ ശുക്കൂര്‍ കൊലപാതകം ആസൂത്രണം ചെയ്യുന്നതിന് താന്‍ സാക്ഷിയാണെന്ന് അബു നേരത്തെ മൊഴി നല്‍കിയിരുന്നു. ലീഗ് പ്രവര്‍ത്തകനായ മഹമ്മദ് സാബിറും ഇതേ മൊഴിയാണ് നല്‍കിയിരുന്നത്. കഴിഞ്ഞ ദിവസം അബു തളിപ്പറമ്പ് കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ ഗൂഢാലോചന താന്‍ കണ്ടില്ലെന്ന് വ്യക്തമാക്കിയിരുന്നു. അതിനിടെ അബുവിനെ തട്ടിക്കൊണ്ടുപ്പോയെന്ന കിംവദന്തി കേട്ട് അബുവിന്റെ കപ്പാലത്തുള്ള വീടിന് മുന്നില്‍ മാധ്യമ പ്രവര്‍ത്തകരും ലീഗ് അണികളും മറ്റും തടിച്ചുകൂടിയത് നാടകീയ രംഗങ്ങള്‍ സൃഷ്ടിച്ചു. അതേസമയം, അബുവിനൊപ്പം ശുക്കൂര്‍ വധക്കേസില്‍ സി പി എം നേതാക്കള്‍ക്കെതിരായ മൊഴിമാറ്റി സത്യവാങ്മൂലം നല്‍കിയ മറ്റൊരു സാക്ഷി സാബിര്‍ വിദേശത്തേക്ക് കടന്നതായി സൂചനയുണ്ട