Connect with us

Techno

ഇന്റല്‍ പ്രൊസസറില്‍ പ്രവര്‍ത്തിക്കുന്ന ആദ്യ ഫാബ്‌ലെറ്റ് ഉടനെത്തും

Published

|

Last Updated

തായ്‌പേയ്: ഇന്റല്‍ പ്രൊസസറില്‍ പ്രവര്‍ത്തിക്കുന്ന ആദ്യത്തെ ഫാബ്‌ലെറ്റ് (ഒരേസമയം സ്മാര്‍ട്ട് ഫോണിന്റെയും ടാബ്‌ലറ്റിന്റെയും സൗകര്യം നല്‍കുന്ന ഡിവൈസ്) ഉടന്‍ വിപണിയിലെത്തും. ഗൂഗിള്‍ നെക്‌സസ് 7ന്റെ നിര്‍മാതാക്കളായ അസൂസാണ് പുതിയ ഫാബ്‌ലെറ്റ് വിപണിയിലെത്തിക്കുക. ഈ മാസം 25 മുതല്‍ 28 വരെ ബാഴ്‌സിലോണയില്‍ നടക്കുന്ന മൊബൈല്‍ വേള്‍ഡ് കോണ്‍ഗ്രസില്‍ ഈ ഡിവൈസ് പ്രദര്‍ശിപ്പിക്കുമെന്നാണ് കരുതുന്നത്.
ഇന്റല്‍ ആറ്റം പ്രൊസസര്‍, ജീംലൃഢഞ ടഏത540 ഗ്രാഫിക്‌സ്, 1280*800 മെഗാപിക്‌സല്‍ ടച്ച് സ്‌ക്രീന്‍, ഒരു ജിഗാബൈറ്റ് റാം, 32 ജി ബി സ്റ്റോറേജ്, 3 എം പി റിയര്‍ ക്യാമറ, 1.2 മെഗാപിക്‌സല്‍ ഫ്രന്റ് ക്യാമറ, 3ജി, വൈ-ഫൈ, ജി പി എസ് തുടങ്ങിയവയാണ് ഫാബ്‌ലെറ്റിന്റെ പറഞ്ഞു കേള്‍ക്കുന്ന സവിശേഷതകള്‍. അലൂമിനിയം ബോഡിയില്‍ നിര്‍മിക്കുന്ന ഫാബ്‌ലെറ്റിന്റെ പിറക് വശത്ത് ഇന്റലിന്റെ ലോഗോയും പതിക്കും.
വില ഗൂഗിള്‍ നെക്‌സസിനേക്കാളും അല്‍പ്പം കൂടുമെങ്കിലും അസൂസ് അടുത്തിടെ പുറത്തിറക്കിയ മെമോ പാഡിന്റെ അത്രയും വരില്ലെന്നാണ് പ്രാഥമിക വിവരം.

Latest