Connect with us

National

ആന്ധ്രപ്രദേശില്‍ കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ 21,000 പേര്‍ തൊഴിലില്ലായ്മ മൂലം ആത്മഹത്യ ചെയ്തതായി വൈ എസ് ശര്‍മിള

ബിരുദധാരികളും ബിരുദാനന്തര ബിരുദധാരികളുമുള്‍പ്പെടെ നിരവധി പേര്‍ തൊഴിലിനായി കഷ്ടപ്പെടുന്നതായും ശര്‍മിള

Published

|

Last Updated

വിജയവഡ | വര്‍ദ്ധിച്ചു വരുന്ന തൊഴിലില്ലായ്മ പ്രശ്‌നങ്ങള്‍ ആന്ധ്ര പ്രദേശിലെ പ്രധാന പ്രതിസന്ധിയായി മാറുന്നതായി വൈ എസ് ശര്‍മിള. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ 21000 തൊഴില്‍ രഹിതര്‍ ആത്മഹത്യ ചെയ്തു. ഇതിന്റെ ഉത്തരവാദികള്‍ ആരാണെന്നും ഭരിക്കുന്ന സര്‍ക്കാരിന്റെ പരാജയമല്ലേ ഇതെന്നും വൈ എസ് ശര്‍മിള ചോദിച്ചു.

ആന്ധ്ര പ്രദേശ് സര്‍ക്കാരിനെതിരെ കോണ്‍ഗ്രസ് വിജയവാഡയില്‍ നടത്തിയ ധര്‍ണയില്‍ സംസാരിക്കുകയായിരുന്നു അവര്‍. ബിരുദധാരികളും ബിരുദാനന്തര ബിരുദധാരികളുമുള്‍പ്പെടെ നിരവധി പേര്‍ തൊഴിലിനായി കഷ്ടപ്പെടുന്നതായും ശര്‍മിള കൂട്ടിച്ചേര്‍ത്തു.

ചന്ദ്രബാബു നായിഡുവിന്റെ കാലാവധി കഴിഞ്ഞതോടെ 1.40 ലക്ഷം തൊഴിലവസരങ്ങള്‍ ഒഴിഞ്ഞു കിടക്കുന്നുണ്ട്. എന്ത് കൊണ്ടാണ് ജഗന്‍ സര്‍ക്കാര്‍ ഈ ഒഴിവുകള്‍ കാണാത്തതെന്നും വൈ എസ് ശര്‍മിള ചോദിച്ചു. 2.30 തൊഴിലവസരങ്ങള്‍ സൃഷ്ടിക്കും എന്ന് വാഗ്ദാനം ചെയ്താണ് ഈ സര്‍ക്കാര്‍ അധികാരത്തിലെത്തിയത്. എന്നാല്‍ അധികാരത്തിലെത്തി അഞ്ച് വര്‍ഷമായിട്ടും ഇവയൊന്നും നടപ്പിലായില്ലെന്നും ശര്‍മിള ആരോപിച്ചു.

---- facebook comment plugin here -----