National
ഗവര്‍ണറെ തെരഞ്ഞെടുക്കേണ്ടത് സംസ്ഥാനങ്ങള്‍ നല്‍കുന്ന പട്ടികയില്‍ നിന്നായിരിക്കണം: ജസ്റ്റിസ് കുര്യന്‍ ജോസഫ് സമിതി
നയപ്രഖ്യാപന പ്രസംഗം ഒഴിവാക്കണമെന്നും നിര്‍ദേശം ഉണ്ട്
ചെന്നൈ | ഗവര്‍ണറെ തെരഞ്ഞെടുക്കേണ്ടത് സംസ്ഥാനങ്ങള്‍ നല്‍കുന്ന പട്ടികയില്‍ നിന്നായിരിക്കണമെന്ന സുപ്രധാന നിര്‍ദ്ദേശം മുന്നോട്ടു വച്ച് ജസ്റ്റിസ് കുര്യന്‍ ജോസഫ് സമിതി.
നിയമസഭ നല്‍കുന്ന മൂന്നു പേരുടെ പട്ടികയില്‍ നിന്ന് ഒരാളെ രാഷ്ട്രപതി നിയമിക്കണം എന്നതുള്‍പ്പെടെ ഗവര്‍ണര്‍ നിയമനത്തില്‍ സുപ്രധാന മാറ്റങ്ങള്‍ സമിതി നിര്‍ദേശിക്കുന്നു.
നിയമസഭയില്‍ ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗം ഒഴിവാക്കണമെന്നും നിര്‍ദേശം ഉണ്ട്. ഗവര്‍ണര്‍ക്ക് ഒരു ടെം മാത്രം നല്‍കണം. അഞ്ചു വര്‍ഷമായി കാലാവധി നിജപ്പെടുത്തണം. ഗവര്‍ണര്‍മാര്‍ കാലാവധി പൂര്‍ത്തിയാക്കിയശേഷം രാഷ്ട്രപതി, ഉപരാഷ്ട്രപതി ഒഴികെ ഭരണഘടനാ പദവികളില്‍ നിയമിക്കരുത്. തമിഴ്‌നാട് നിയമസഭയില്‍ അവതരിപ്പിച്ച റിപ്പോര്‍ട്ടില്‍ ആണ് നിര്‍ദേശങ്ങള്‍ ഉള്ളത്.
ഗവര്‍ണറെ തെരഞ്ഞെടുക്കേണ്ടത് സംസ്ഥാനങ്ങള്‍ നല്‍കുന്ന പട്ടികയില്‍ നിന്നായിരിക്കണമെന്ന സുപ്രധാന നിര്‍ദ്ദേശം മുന്നോട്ടു വച്ച് ജസ്റ്റിസ് കുര്യന്‍ ജോസഫ് സമിതി. നിയമസഭ നല്‍കുന്ന മൂന്നു പേരുടെ പട്ടികയില്‍ നിന്ന് ഒരാളെ രാഷ്ട്രപതി നിയമിക്കണം എന്നതുള്‍പ്പെടെ ഗവര്‍ണര്‍ നിയമനത്തില്‍ സുപ്രധാന മാറ്റങ്ങള്‍ സമിതി നിര്‍ദേശിക്കുന്നു.