Connect with us

Kerala

മേയര്‍ ആര്യ രാജേന്ദ്രന് നേരെ കരിങ്കൊടി പ്രതിഷേധവുമായി യൂത്ത് ലീഗ്

മുഖ്യമന്ത്രിയുടെ ഓഫീസിലെത്തി പരാതി നല്‍കി മടങ്ങുന്നതിനിടെയാണ് പ്രവര്‍ത്തകര്‍ പ്രതിഷേധവുമായെത്തിയത്

Published

|

Last Updated

തിരുവനന്തപുരം | നിയമന കത്ത് വിവാദത്തില്‍ ഉള്‍പ്പെട്ട മേയര്‍ ആര്യ രാജേന്ദ്രന് നേരെ കരിങ്കൊടി പ്രതിഷേധവുമായി യൂത്ത് ലീഗ് പ്രവര്‍ത്തകര്‍. കത്ത് വിവാദവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ ഓഫീസിലെത്തി പരാതി നല്‍കി മടങ്ങുന്നതിനിടെയാണ് പ്രവര്‍ത്തകര്‍ പ്രതിഷേധവുമായെത്തിയത്. മേയറുടെ ഔദ്യോഗിക വാഹനത്തിന് നേരെ ചാടിവീണ് പ്രവര്‍ത്തകര്‍ കരിങ്കൊടി കാട്ടുകയായിരുന്നു.

നിയമന കത്ത് വിവാദവുമായി ബന്ധപ്പെട്ട് മേയര്‍ ആര്യ രാജേന്ദ്രന്‍ മുഖ്യമന്ത്രിയുടെ ഓഫീസില്‍ നേരിട്ടെത്തിയാണ് പരാതി നല്‍കിയത്. സിപിഎം തിരുവനന്തപുരം ജില്ലാ കമ്മിറ്റി ഓഫീസിലെത്തി നേതാക്കളുമായി ചര്‍ച്ച നടത്തിയിരുന്നു. ഇതിന് ശേഷമാണ് അവര്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കാനെത്തിയത്.

 

Latest