Connect with us

YOUTH LEAGUE

യൂത്ത് ലീഗ് റാലി: വിദ്വേഷ പ്രചാരണം നടത്തിയതിന് ആറ് കേസുകള്‍ രജിസ്റ്റര്‍ ചെയ്തു

സാമൂഹിക മാധ്യമങ്ങളില്‍ പോലീസ് നിരീക്ഷണം ശക്തമാക്കി

Published

|

Last Updated

കാഞ്ഞങ്ങാട്ട് | യൂത്ത് ലീഗ് റാലിക്കിടെ വിദ്വേഷ മുദ്രാവാക്യം വിളിച്ച സംഭവവുമായി ബന്ധപ്പെട്ട് സാമൂഹിക മാധ്യമങ്ങളിലൂടെ വിദ്വേഷ പ്രചാരണം നടത്തിയതിന് ആറ് കേസുകള്‍ കാസര്‍കോട് സൈബര്‍ പോലീസ് രജിസ്റ്റര്‍ ചെയ്തു.

സാമൂഹിക മാധ്യമങ്ങളില്‍ പോലീസ് നിരീക്ഷണം ശക്തമാക്കി. വിദ്വേഷ മുദ്രാവാക്യം വിളിച്ച അബ്ദുല്‍ സലാമിനെ കൂടൂതല്‍ ചോദ്യം ചെയ്യാനായി അന്വേഷണ സംഘം ഇന്ന് കസ്റ്റഡിയില്‍ വാങ്ങും. അബ്ദുല്‍ സലാമിനെ കസ്റ്റഡിയില്‍ വാങ്ങാനായി ഹൊസ്ദുര്‍ഗ് കോടതിയില്‍ പോലീസ് അപേക്ഷ നല്‍കിയിട്ടുണ്ട്. പ്രതിക്ക് ആരെങ്കിലും മുദ്രാവാക്യം പഠിപ്പിച്ച് നല്‍കിയതാണോ എന്നാണ് അന്വേഷണ സംഘം പരിശോധിക്കുന്നത്.
യൂത്ത് ലീഗ് മണിപ്പൂര്‍ വിഷയത്തില്‍ കാഞ്ഞങ്ങാട് നടത്തിയ ഐക്യദാര്‍ഢ്യ റാലിയില്‍ വിദ്വേഷ മുദ്രാവാക്യം വിളിച്ചതിലാണ് കേസ്. സംഭവത്തില്‍ 18 വയസുകാരന്‍ അബ്ദുല്‍ സലാംഅറസ്റ്റിലായതിനു പിന്നാലെ സാമൂഹിക മാധ്യമങ്ങളില്‍ വന്‍ തോതില്‍ വിദ്വേഷ പ്രചാരണങ്ങള്‍ നടന്നു.

സംഘപരിവാര്‍ കേന്ദ്രങ്ങള്‍ ആസൂത്രിതമായി നടത്തുന്ന ഇത്തരം പ്രചാരണങ്ങള്‍ തടയാനുള്ള ശ്രമത്തിലാണ് പോലീസ്. ഗ്രൂപ്പുകളില്‍ ഇത്തരം മെസേജുകള്‍ പ്രചരിപ്പിച്ചാല്‍ അഡ്മിന്‍മാരെ പ്രതി ചേര്‍ക്കുമെന്ന് പോലീസ് അറിയിച്ചു.

ഇന്നലെ ജില്ലയിലെത്തിയ ഡി ജി പി ഷേഖ് ദര്‍വേശ് സാഹേബ് ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ യോഗത്തില്‍ കേസിന്റെ പുരോഗതിയും ക്രമസമാധാന സാഹചര്യവും വിലയിരുത്തിയിരുന്നു.

---- facebook comment plugin here -----

Latest