Connect with us

Kerala

യൂത്ത് കോണ്‍ഗ്രസ്സ് നേതാവ് തൂങ്ങിമരിച്ച നിലയില്‍

കാസര്‍കോട് ഉദുമ നിയോജക മണ്ഡലം യൂത്ത് കോണ്‍ഗ്രസ്സ് സെക്രട്ടറി ഹരികൃഷ്ണനെ (32) ആണ് ഇന്ന് ഉച്ചയോടെ പൊയിനാച്ചിയിലെ ഓഫീസില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

Published

|

Last Updated

ഉദുമ | യൂത്ത് കോണ്‍ഗ്രസ്സ് നേതാവ് തൂങ്ങി മരിച്ച നിലയില്‍. കാസര്‍കോട് ഉദുമ നിയോജക മണ്ഡലം യൂത്ത് കോണ്‍ഗ്രസ്സ് സെക്രട്ടറി ഹരികൃഷ്ണനെ (32) ആണ് ഇന്ന് ഉച്ചയോടെ പൊയിനാച്ചിയിലെ ഓഫീസില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. പൊയിനാച്ചി കേന്ദ്രീകരിച്ച് റിക്രൂട്ടിങ് ഏജന്‍സി നടത്തിവരികയായിരുന്നു.

ഇന്നലെ വൈകിട്ട് മുതല്‍ ഹരികൃഷ്ണനെ കാണാതായിരുന്നു. തുടര്‍ന്ന് കുടുംബം ഇന്ന് ഉച്ചക്ക് മേല്‍പ്പറമ്പ് പോലീസില്‍ പരാതി നല്‍കി. പരാതിക്കാരുടെ മൊഴിയെടുത്ത് കേസ് രജിസ്റ്റര്‍ ചെയ്യാനുള്ള ഒരുക്കത്തിനിടെയാണ് ഹരികൃഷ്ണനെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

പറമ്പ കോലാംകുന്നില്‍ വി ജനാര്‍ദനന്‍ നായര്‍-രമ ദമ്പതികളുടെ മകനാണ്. സഹോദരന്‍: രവികുമാര്‍.

(ശ്രദ്ധിക്കുക, ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യവിദഗ്ധരുടെ സഹായം തേടാം. Helpline 1056. 0471 – 2552056)

Content Highlights: A local Youth Congress leader was found dead, hanging under mysterious circumstances in Kerala. Upon receiving information, local police arrived at the spot to initiate standard inquest procedures and launch an investigation. Further details regarding the cause behind the death are currently awaited.