Connect with us

Kerala

മലപ്പുറം കോട്ടപ്പുഴയിലെ മലവെള്ളപ്പാച്ചില്‍; സജിതയുടെ മൃതദേഹം കണ്ടെത്തി

കാണാതായ സ്ഥലത്ത് നിന്ന് മൂന്ന് കിലോമീറ്റര്‍ അകലെ പാറക്കെട്ടില്‍ കുടുങ്ങിയ നിലയിലായിരുന്നു മൃതദേഹം.

Published

|

Last Updated

പൂക്കോട്ടുംപാടം | മലപ്പുറത്തെ നിലമ്പൂര്‍ പൂക്കോട്ടുംപാടം ടി കെ കോളനി കോട്ടപ്പുഴയിലുണ്ടായ മലവെള്ളപ്പാച്ചിലില്‍ കാണാതായ സജിതയുടെ മൃതദേഹം കണ്ടെത്തി. കാണാതായ സ്ഥലത്ത് നിന്ന് മൂന്ന് കിലോമീറ്റര്‍ അകലെ പാറക്കെട്ടില്‍ കുടുങ്ങിയ നിലയിലാണ് പ്രദേശവാസിയായ സജിതയുടെ മൃതദേഹം കിടന്നിരുന്നത്. പോസ്റ്റുമോര്‍ട്ടത്തിനായി മൃതദേഹം മഞ്ചേരി മെഡിക്കല്‍ കോളജിലേക്ക് മാറ്റി.

ഇതോടെ മലവെള്ളപ്പാച്ചിലില്‍ മരിച്ചവരുടെ എണ്ണം ആറായി. കോട്ടക്കല്‍ എടരിക്കോട് ടൗണിലെ അനസ് മങ്ങാടന്‍ (31), തിരൂര്‍ പയ്യനങ്ങാടി പരന്നേപ്പറമ്പില്‍ മുഹമ്മദ്കുട്ടി (68), കരുവാരകുണ്ട് തരിശിലെ സ്രാമ്പിക്കല്‍ റഹീം (35), വണ്ടൂര്‍ കോട്ടക്കുന്നിലെ കുപ്പനത്ത് സജാദ് (22), വണ്ടൂര്‍ ചെട്ടിയാറമ്മല്‍ കറുപ്പത്ത് റഫീഖ് (41) എന്നിവരാണ് മരിച്ച മറ്റുള്ളവര്‍.

നാട്ടുകാരും ദേശീയ ദുരന്ത പ്രതികരണ സേന (എന്‍ ഡി ആര്‍ എഫ്)യും ചേര്‍ന്ന് നടത്തിയ തിരച്ചിലിലാണ് സജിതയുടെ മൃതദേഹം കണ്ടെത്തിയത്. പ്രദേശവാസിയായ ഒരാളാണ് മൃതദേഹം പുഴയിലെ പാറക്കെട്ടില്‍ കുടുങ്ങിയ നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് എന്‍ ഡി ആര്‍ എഫ് സംഘത്തെ വിവരം അറിയിക്കുകയായിരുന്നു.

Content Highlights:
The body of Sajitha, who went missing during the sudden flash floods in Kottappuzha, Malappuram, has been recovered. Rescue operations were launched immediately following the surge of floodwaters in the area. Local authorities confirmed the completion of the retrieval process.

 

Latest