Career Notification
റെയിൽവേയിൽ 590 പാരാമെഡിക്കൽ സ്റ്റാഫ്
ജനറൽ നഴ്സിംഗ് ആൻഡ് മിഡ്‌വൈഫറിയിൽ ത്രിവത്സര കോഴ്‌സ്/ബി എസ്‌സി (നഴ്‌സിംഗ്). അപേക്ഷകർ രജിസ്‌ട്രേഡ് നഴ്സ് ആൻഡ് മിഡ്‌വൈഫായിരിക്കണം.
റെയിൽവേയിൽ 590 പാരാമെഡിക്കൽ സ്റ്റാഫുകളുടെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
നഴ്സിംഗ് സൂപ്രണ്ട്: 365, യോഗ്യത: ജനറൽ നഴ്സിംഗ് ആൻഡ് മിഡ്‌വൈഫറിയിൽ ത്രിവത്സര കോഴ്‌സ്/ബി എസ്‌സി (നഴ്‌സിംഗ്). അപേക്ഷകർ രജിസ്‌ട്രേഡ് നഴ്സ് ആൻഡ് മിഡ്‌വൈഫായിരിക്കണം. അടിസ്ഥാനശമ്പളം: 44,900 രൂപ. പ്രായം 20-40.
ഡ
യാലിസിസ് ടെക്‌നീഷ്യൻ: ഒഴിവ്-ഒന്ന്, അടിസ്ഥാനശമ്പളം: 35,400 രൂപ. യോഗ്യത: കീമോ ഡയാലിസിസിൽ ബി എസ്‌സി, രണ്ട് വർഷത്തെ പരിശീലനം/ പ്രവൃത്തിപരിചയം. പ്രായം: 20-33.
ഹെൽത്ത് ആൻഡ് മലേറിയ ഇൻസ്‌പെക്ടർ ഗ്രേഡ് രണ്ട്: ഒഴിവ്-43. അടിസ്ഥാനശമ്പളം: 35,400 രൂപ യോഗ്യത: കെമിസ്ട്രി പ്രധാനവിഷയമോ ഐച്ഛിക വിഷയമോ ആയുള്ള ബി എസ്‌സിയും ഹെൽത്ത്/ഒരുവർഷത്തെ ഡിപ്ലോമ/എൻ ടി സിയും. പ്രായം: 18-33.
ഓഡിയോളജിസ്റ്റ് ആൻഡ് സ്പീച്ച് തെറാപ്പിസ്റ്റ്: ഒഴിവ്-ഒന്ന്, അടിസ്ഥാന ശമ്പളം: 35,400 രൂപ, യോഗ്യത: ഓഡിയോളജി, സ്പീച്ച് ലാംഗ്വേജ് പതോളജിയിൽ ബിരുദവും (ബി എ എസ് എൽ പി) റിഹാബിലിറ്റേഷൻ കൗൺസിൽ ഓഫ് ഇന്ത്യയുടെ രജിസ്‌ട്രേഷനും. പ്രായം 21-30.
ഫാർമസിസ്റ്റ് (എൻട്രി ഗ്രേഡ്): ഒഴിവ്-118, അടിസ്ഥാന ശമ്പളം 29,200 രൂപ. യോഗ്യത: ഫാർമസി (അലോപ്പതിക്) ബിരുദവും രജിസ്‌ട്രേഷനും. പ്രായം: 20-35.
റേഡിയോഗ്രാഫർ എക്സ്റെ ടെക്‌നീഷ്യൻ: ഒഴിവ്- 25, അടി സ്ഥാന ശമ്പളം 29,200 രൂപ. യോഗ്യത: ഫിസിക്സും കെമിസ്ട്രിയും ഉൾപ്പെട്ട പ്ലസ്ടുവും റേഡിയോഗ്രാഫി/എക്സറെ ടെക്നഷ്യീൻ/റേഡിയോ ഡയഗ്‌നോസിസ് ടെക്‌നോളജിയിൽ ദ്വിവത്സര ഡിപ്ലോമയും സയൻസ് ബിരുദവും. റേഡിയോഗ്രാഫി/ എക്സ്‌റെ ടെക്‌നീഷ്യൻ/ റേഡി യോ ഡയഗ്‌നോസിസ് ടെക്‌നോളജിയിൽ ദ്വിവത്സര ഡിപ്ലോമയും ഉള്ളവർക്ക് മുൻഗണന ലഭിക്കും. പ്രായം: 19-33.
ഇ സി ജി ടെക്‌നീഷ്യൻ: ഒഴിവ് നാല്, അടിസ്ഥാന ശമ്പളം: 25,500 രൂപ. യോഗ്യത: പ്ലസ്ടു/ബിരുദം(സയൻസ്), ഇ സി ജി ലബോറട്ടറി ടെക്‌നോളജി/കാർഡിയോളജി ടെക്‌നീഷ്യൻ/കാർഡിയോളജി ടെക്‌നിക്സിൽ സർട്ടിഫിക്കറ്റ്/ഡിപ്ലോമ/ ഡിഗ്രി. പ്രായം: 18-33.
ഒപ്‌റ്റോമെട്രിസ്റ്റ്: ഒഴിവ്- രണ്ട്, അടിസ്ഥാന ശമ്പളം 25,500 രൂപ, യോഗ്യത: മൂന്ന് വർഷത്തെ/നാല് വർഷത്തെ ഡിപ്ലോമ (ഒഫ്ത്താൽമിക് ടെക്‌നീഷ്യൻ). അല്ലെങ്കിൽ ബി എസ്‌സി (ഒപ്‌റ്റോമെട്രി). പ്രായം 18-33.
ലാബ് അസ്സിസ്റ്റന്റ് ഗ്രേഡ് രണ്ട്: ഒഴിവ്-31, അടിസ്ഥാന ശമ്പളം: 21,700 രൂപ. യോഗ്യത: സയൻസ് പ്ലസ്ടുവും മെഡിക്കൽ ലാബ് ടെക്‌നോളജിയിൽ ഡിപ്ലോമ/സർട്ടിഫിക്കറ്റ് കോഴ്സും. പ്രായം: 18-33.
യോഗ്യതകൾ അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതിക്കകം നേടിയതായിരിക്കണം. ഫൈനൽ പരീക്ഷയുടെ ഫലം കാത്തിരിക്കുന്നവർക്ക് അപേക്ഷിക്കാനാകില്ല. ജോലിക്ക് പ്രാപ്തമായ ശാരീരിക ക്ഷമത ഉണ്ടായിരിക്കണം.
വയസ്സിളവ്: 2027 ജനുവരി ഒന്ന് അടിസ്ഥാനമാക്കിയാണ് പ്രായം കണക്കാക്കുക. ഉയർന്ന പ്രായപരിധിയിൽ നിയമാനുസൃത ഇളവ് ലഭിക്കും.
അപേക്ഷാഫീസ്: വനിതകൾ, ട്രാൻസ്ജെൻഡേഴ്സ്, ഭിന്നശേഷിക്കാർ, എസ് സി/എസ് ടി വിഭാഗക്കാർ, ന്യൂനപക്ഷ മതവിഭാഗക്കാർ, വിമുക്തഭടന്മാർ എന്നിവർക്ക് 250 രൂപയാണ് ഫീസ്. മറ്റുള്ളവർക്ക് 500 രൂപയാണ് ഫീസ്. ഓൺലൈനായി അടയ്ക്കണം. ഒക്ടോബർ 16 വരെ ഫീസ് അടയ്ക്കാം.
തിരഞ്ഞെടുപ്പ്
കന്പ്യൂട്ടർ അധിഷ്ഠിത പരീക്ഷ, വെരിഫിക്കേഷൻ, ഡോക്യുമെന്റ് വെരിഫിക്കേഷൻ, മെഡിക്കൽ പരിശോധന എന്നിവ നടത്തിയാകും തിരഞ്ഞെടുപ്പ്.
നൂറ് ചോദ്യങ്ങളടങ്ങിയ പരീക്ഷക്ക് ഒന്നര മണിക്കൂറാണ് സമയം. പ്രൊഫഷനൽ എബിലിറ്റി, ജനറൽ അവേർനെസ്സ്, ജനറൽ അരിത്തമാറ്റിക്, ജനറൽ ഇന്റലിജൻസ് ആൻഡ് റീസണിംഗ്, ജനറൽ സയൻസ് എന്നിവയെ ആസ്പദമാക്കിയായിരിക്കും ചോദ്യങ്ങൾ. ഒബ്ജക്ടീവ് മൾട്ടിപ്പിൾ ചോയ്‌സ് മാതൃകയിലായിരിക്കും പരീക്ഷ. തെറ്റുത്തരത്തിന് മൂന്നിലൊന്ന് നെഗറ്റീവ് മാർക്കുണ്ടാകും. ഇംഗ്ലീഷിലും ഹിന്ദിയിലും മലയാളം ഉൾപ്പെടെയുള്ള വിവിധ പ്രാദേശികഭാഷകളിലും ചോദ്യങ്ങൾ ലഭിക്കും.
അപേക്ഷ
ഓൺലൈനായാണ് അപേക്ഷിക്കേണ്ടത്. ഏതെങ്കിലും ഒരു ആർ ആർ ബിയിലേക്ക് മാത്രമേ അപേക്ഷിക്കാനാകൂ. അവസാന തീയതി ഒക്ടോബർ 14. തിരുത്തൽ വരുത്താൻ 17 മുതൽ 26 വരെ സമയം അനുവദിച്ചിട്ടുണ്ട്. വിശദ വിവരങ്ങളടങ്ങിയ വിജ്ഞാപനം 05/2026 എന്ന നമ്പറിൽ https://rrb.indianrailways.gov.in വെബ്‌സൈറ്റിൽ ലഭിക്കും.
Content Highlights:
Indian Railways has invited online applications for 590 Paramedical Staff vacancies across various posts including Nursing Superintendent and Pharmacist. Candidates can apply online through official RRB websites until October 14. Selection will be based on a Computer Based Test and medical exam.




