Connect with us

Kerala

പാലക്കാട് നിയന്ത്രണംവിട്ട ബസ് ലോറിയിലിടിച്ച് അപകടം

ബസ് ഡ്രൈവര്‍ മദ്യപിച്ചിരുന്നെന്നാണ് നാട്ടുകാര്‍ പറയുന്നത്.

Published

|

Last Updated

പാലക്കാട്| പാലക്കാട് – കുളപ്പുള്ളി പാതയില്‍ നിയന്ത്രണംവിട്ട ബസ് ലോറിയിലിടിച്ച് അപകടം. തൃശ്ശൂര്‍ ഭാഗത്തേക്ക് പോവുകയായിരുന്നു ബസ് മറ്റൊരു വാഹനത്തെ മറികടക്കുന്നതിനിടെ പാലക്കാട് ഭാഗത്തേക്ക് പോവുകയായിരുന്ന ലോറിയുടെ വശത്ത് ഇടിക്കുകയായിരുന്നു.

ബസ് ഡ്രൈവര്‍ മദ്യപിച്ചിരുന്നെന്നാണ് നാട്ടുകാര്‍ പറയുന്നത്. ബസില്‍ മദ്യത്തിന്റേതെന്ന് കരുതുന്ന കുപ്പിയും കണ്ടെത്തി. ഒറ്റപ്പാലം പോലീസ് എത്തി ഡ്രൈവറെ പരിശോധനയ്ക്ക് കൊണ്ടുപോയി.

Content Highlights:
A bus heading toward Thrissur collided with a lorry on the Palakkad-Kulappully road while trying to overtake another vehicle. Local residents alleged that the bus driver was under the influence of alcohol after finding a bottle inside. Ottapalam police arrived and took the driver for medical examination.