Kerala
കെട്ടിട നിര്‍മാണത്തിന്റെ പേരില്‍ കോടികളുടെ തട്ടിപ്പ്; മാസ്റ്റര്‍ ബില്‍റ്റ് കമ്പനി എം ഡി അറസ്റ്റില്‍
വീടും ഫ്‌ലാറ്റുകളും നിര്‍മ്മിച്ച് നല്‍കാം എന്ന് വാഗ്ദാനം ചെയ്താണ് ഇവര്‍ പണം തട്ടിയെടുത്തത്.
തിരുവനന്തപുരം| കെട്ടിട നിര്‍മാണത്തിന്റെ പേരില്‍ കോടികളുടെ തട്ടിപ്പ് നടത്തിയ മാസ്റ്റര്‍ ബില്‍റ്റ് കമ്പനി എംഡി ശരത് അറസ്റ്റില്‍. ഇയാളെ ഇന്‍ഫോ പാര്‍ക്ക് പോലീസ് ചെന്നൈയില്‍ നിന്നാണ് പിടികൂടിയത്. മറ്റ് പ്രതികളായ കൃഷ്ണപ്രസാദ്, ലിയോ എന്നിവരെ മുമ്പ് പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
വീടും ഫ്‌ലാറ്റുകളും നിര്‍മ്മിച്ച് നല്‍കാം എന്ന് വാഗ്ദാനം ചെയ്താണ് ഇവര്‍ പണം തട്ടിയെടുത്തത്. എന്നാല്‍ കൃത്യസമയത്ത് ആവശ്യപ്പെട്ട രീതിയില്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കി നല്‍കാതെ വഞ്ചിക്കുന്നതാണ് ഇയാളുടെ തട്ടിപ്പ് രീതി.
നിസാര്‍ എന്ന വ്യക്തിയില്‍ നിന്ന് ഇവര്‍ ഫ്‌ലാറ്റ് നിര്‍മ്മിച്ച് നല്‍കാം എന്ന് പറഞ്ഞ് 22.15 ലക്ഷം രൂപ വാങ്ങിയ ശേഷം നിര്‍മ്മാണം പൂര്‍ത്തിയാക്കി നല്‍കാതിരുന്ന സംഭവമാണ് അവസാനത്തെ കേസ്.
ഇന്‍ഫോപാര്‍ക്ക് പോലീസ് സ്റ്റേഷനിലെ എസ്‌ഐ ബദറുദ്ദീന്‍, എസ്സിപിഒ കണ്ണന്‍ എന്നിവരടങ്ങുന്ന സംഘം ചെന്നൈയില്‍ ക്യാമ്പ് ചെയ്താണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്.
Content Highlights:
Master Built company MD Sarath was arrested in Chennai by Infopark police for multi-crore construction fraud. The group swindled money promising to build houses and flats without completing work. The latest arrest followed a complaint by Nisar, who was defrauded of Rs 22.15 lakh for a flat.



