Kerala
കല്യാശേരിയില്‍ പെട്രോള്‍ ബോംബുമായി യുവാവ് പിടിയില്‍
നാല് പേര്‍ ഓടി രക്ഷപ്പെട്ടു
കണ്ണൂര്‍ | കല്യാശേരിയില്‍ രണ്ട് പെട്രോള്‍ ബോംബുകളുമായി യുവാവ് പിടിയില്‍.നാല് പേര്‍ ഓടി രക്ഷപ്പെട്ടു. ഇരുചക്ര വാഹനത്തില്‍ ആക്രമണം ലക്ഷ്യമിട്ട് പെട്രോള്‍ ബോംബുകളുമായി പോകവെയാണ ഇയാല്‍ പിടിയിലായത്.കല്ല്യാശ്ശേരി മാങ്ങാട് റോഡില്‍ വെച്ചാണ് പെട്രോള്‍ ബോംബുകള്‍ പിടികൂടിയത്
ഇതിനിടെ ഉളിയില്‍ നരയന്‍പാറയില്‍ വാഹനത്തിന് നേരെ പെട്രോള്‍ ബോംബെറിഞ്ഞു. പത്രം കൊണ്ടുപോകുന്ന വാഹനത്തിന് നേരെയാണ് ബോംബേറുണ്ടായത്. ആര്‍ക്കും പരുക്കില്ല. ബോംബെറിഞ്ഞവരെ കണ്ടെത്താനായില്ല.







