Connect with us

National

മദ്യലഹരിയില്‍ ഡോക്ടറുടെ ശസ്ത്രക്രിയ; ഉത്തര്‍പ്രദേശില്‍ ഗര്‍ഭിണി മരിച്ചു

രണ്ട് ഡോക്ടര്‍മാര്‍ക്കെതിരെ കേസ്

Published

|

Last Updated

ലഖ്നൗ | മദ്യലഹരിയിലുള്ള ഡോക്ടര്‍ ശസ്ത്രക്രിയ നടത്തിയതിനെ തുടര്‍ന്ന് ഗര്‍ഭിണി മരിച്ചു. ഉത്തര്‍പ്രദേശിലെ ഷാജഹാന്‍്പൂരില്‍ പൂവയാന്‍ പോലീസ് സ്റ്റേഷന്‍ പരിധിയിലെ കകര്‍ഹ ഗ്രാമവാസിയായ 22 കാരിയായ ജൂലിയാണ് മരിച്ചത്. സംഭവത്തില്‍ രണ്ട് ഡോക്ടര്‍മാര്‍ക്കെതിരെ പോലീസ് കേസെടുത്തു.

രാത്രിയോടെ യുവതി ആണ്‍കുഞ്ഞിന് ജന്മം നല്‍കിയെങ്കിലും ആരോഗ്യനില വഷളായി. തുടര്‍ന്ന് യുവതിയെ ബറേലിയിലേ ആശുപത്രിയിലേക്ക് കൊണ്ടുപോകാന്‍ ഡോക്ടര്‍ നിര്‍ദ്ദേശിച്ചെങ്കിലും വഴില്‍ വെച്ച് മരണം സംഭവിക്കുകയായിരുന്നു.

പ്രസവവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഈ മാസം 8ന് സര്‍ക്കാര്‍ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടയില്‍ ആംബുലന്‍സ് ഡ്രൈവര്‍ പൂവയാനിലെ ഒരു സ്വകാര്യ ആശുപത്രിക്ക് മുന്നില്‍ വണ്ടി നിര്‍ത്തുകയും അവിടെയുള്ള ഡോക്ടറെ കാണാന്‍ കുടുംബത്തോട് ആവശ്യപ്പെടുകയുമായിരുന്നു. ആശുപത്രിയിലുണ്ടായിരുന്ന ഡോ. ഫിറോസ് നഗരത്തില്‍നിന്ന് ഡോ. കെ പി യെ വിളിച്ചുവരുത്തി.

തുടര്‍ന്ന് ഡോ. കെ പി യുവതിയെ ശസ്ത്രക്രിയ നടത്തിയെന്നാണ് പോലീസ് പറയുന്നത്. ശസ്ത്രക്രിയ നടത്തുമ്പോള്‍ ഡോക്ടര്‍ മദ്യലഹരിയിലായിരുന്നുവെന്നാണ് എഫ് ഐ ആറിലെ ആരോപണം. നവജാത ശിശു ആശുപത്രിയില്‍ ചികിത്സയിലാണ്. കുടുംബത്തിന്റെ പരാതിയില്‍ ഡോക്ടര്‍മാര്‍ക്കെതിരെ പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.

 

Content Highlights:
A 22-year-old pregnant woman died in Uttar Pradesh’s Shahjahanpur after a drunk doctor performed surgery on her. An ambulance driver had redirected the family to a private facility instead of a government hospital. Police filed a case against two doctors following a complaint by the victim’s family.

 

---- facebook comment plugin here -----

Latest