Connect with us

National

ചൈനീസ് പ്രസിഡന്റിന്റെ സന്ദര്‍ശനം; ബ്രിക്സ് ഉച്ചകോടി വേദിക്ക് സമീപം ടിബറ്റന്‍ പ്രതിഷേധം

അഞ്ച് ടിബറ്റന്‍ പൗരന്മാരെ ഡെല്‍ഹി പോലീസ് കസ്റ്റഡിയിലെടുത്തു

Published

|

Last Updated

ന്യൂഡല്‍ഹി | ബ്രിക്സ് ഉച്ചകോടി നടക്കുന്ന ഭാരത് മണ്ഡപത്തിന് സമീപം ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്ങിന്റെ സന്ദര്‍ശനത്തിനെതിരെ പ്രതിഷേധിച്ച അഞ്ച് ടിബറ്റന്‍ പൗരന്മാരെ ഡെല്‍ഹി പോലീസ് കസ്റ്റഡിയിലെടുത്തു.

ഉച്ചകോടി നടക്കുന്ന വേദിക്ക് സമീപമുള്ള ടണല്‍ റോഡിലെ പോസ്റ്റുകളില്‍ കയറി ചൈനീസ് വിരുദ്ധ പതാകകളും പോസ്റ്ററുകളും ഉയര്‍ത്തുകയും ടിബറ്റിന് സ്വാതന്ത്ര്യം ആവശ്യപ്പെടുകയും ചെയ്തവരാണ് പിടിയിലായത്.

ഇതിനുപുറമെ ഡെല്‍ഹിയിലെ പ്രമുഖ ടിബറ്റന്‍ കോളനിയായ മജ്നു കാ തിലയിലും സമാന ആവശ്യവുമായി നിരവധി പേര്‍ പ്രതിഷേധ പ്രകടനം നടത്തി. കനത്ത പോലീസ് കാവലിനിടയിലാണ് ടിബറ്റന്‍ വിഭാഗത്തില്‍പ്പെട്ടവര്‍ പ്രകടനം നടത്തിയത്.

 

Content Highlights:
Delhi Police detained five Tibetan activists protesting near Bharat Mandapam during the BRICS summit. The protesters climbed poles on the tunnel road, waving anti-China flags and demanding Tibetan freedom. Similar demonstrations were also reported at Delhi’s Majnu Ka Tilla area under tight security.

 

Latest