Connect with us

Kerala

ബൈക്ക് അപകടത്തില്‍ യുവാവ് മരിച്ചു

ഞായറാഴ്ച പുലര്‍ച്ചെ ഒന്നരയോടെയാണ് അപകടം

Published

|

Last Updated

നെടുമ്പാശ്ശേരി |  കൊച്ചി വിമാനത്താവള റോഡിലെ റെയില്‍വേ മേല്‍പ്പാലത്തിന് സമീപം നിയന്ത്രണം വിട്ട് ബൈക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ യുവാവ് മരിച്ചു.വെങ്ങോല കുറ്റിപ്പാടം (പുളിയാമ്പിള്ളി) കോരപ്പിള്ളിക്കുടി വീട്ടില്‍ റഹീമിന്റെയും റസീനയുടെയും മകന്‍ മുഹമ്മദ് ഇഖ്ബാല്‍(21) ആണ് മരിച്ചത്.

ഞായറാഴ്ച പുലര്‍ച്ചെ ഒന്നരയോടെയാണ് അപകടം .രണ്ട് സുഹൃത്തുക്കളുമൊത്ത് രണ്ട് ബൈക്കുകളിലായിരുന്നു ഇഖ്ബാല്‍ നെടുമ്പാശ്ശേരി ഭാഗത്തേക്ക് യാത്ര ചെയ്തിരുന്നത്. ഇഖ്ബാല്‍ തനിച്ചാണ് ബൈക്ക് ഓടിച്ചിരുന്നത്.