National
സേലത്ത് അധ്യാപികയെ ഭര്‍ത്താവ് സ്‌കൂളില്‍ വെച്ച് വെട്ടിക്കൊന്നു
ശ്രീവിദ്യയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം പ്രതി വിജയമുരുഗന്‍ മൂന്ന് വയസുകാരി മകളെയും എടുത്ത് ഇറങ്ങിയോടുകയായിരുന്നു
ചെന്നൈ | തമിഴ്‌നാട്ടിലെ സേലത്ത് അധ്യാപികയെ സ്‌കൂളില്‍ വച്ച് ഭര്‍ത്താവ് വെട്ടിക്കൊന്നു. തിണ്ടമംഗലം സ്വദേശി ശ്രീവിദ്യ (44) ആണ് കൊല്ലപ്പെട്ടത്.
ഓമലൂര്‍ സര്‍ക്കാര്‍ സ്‌കൂളില്‍ വച്ചാണ് സംഭവം നടന്നത്. ശ്രീവിദ്യയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം പ്രതി വിജയമുരുഗന്‍ മൂന്ന് വയസുകാരി മകളെയും എടുത്ത് ഇറങ്ങിയോടുകയായിരുന്നു.
വിജയമുരുഗനെതിരെ ശ്രീവിദ്യ കഴിഞ്ഞയാഴ്ച പോലീസില്‍ പരാതി നല്‍കിയിരുന്നു







