Connect with us

Kerala

തിരുവല്ലയിൽ 120 ലിറ്റർ കോടയുമായി യുവാവ് പിടിയിൽ

കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Published

|

Last Updated

തിരുവല്ല| വീട്ടിൽ സൂക്ഷിച്ചിരുന്ന 120 ലിറ്റർ കോടയുമായി കവിയൂർ സ്വദേശി എക്‌സൈസ് സംഘത്തിന്റെ പിടിയിൽ. കവിയൂർ തുണ്ടിയിൽ പുത്തൻവീട്ടിൽ വീട്ടിൽ ടി പി വിനോദാണ് പിടിയിലായത്. എക്‌സൈസ് തിരുവല്ല റേഞ്ച് ഇൻസ്‌പെക്ടർ എച്ച് നാസറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്.

വിനോദിന്റെ വീട് കേന്ദ്രീകരിച്ച് ചാരായം വാറ്റുന്നുവെന്ന് രഹസ്യ വിവരം ലഭിച്ചതിനെ തുടർന്ന് നടത്തിയ റെയ്ഡിലാണ് ഇയാൾ പിടിയിലായത്. വീട്ടിലെ കുളിമുറിക്കുള്ളിൽ ഒളിപ്പിച്ചിരുന്ന മൂന്ന് ജാർ കോട എക്‌സൈസ് സംഘം പിടിച്ചെടുത്തു.

അസി എക്‌സൈസ് ഇൻസ്‌പെക്ടർ കെ പി അജയകുമാർ, സിവിൽ എക്‌സൈസ് ഓഫീസർമാരായ രാഹുൽ സാഗർ, അൻസറുദ്ദീൻ, വനിതാ സിവിൽ എക്‌സൈസ് ഓഫീസർമാരായ മിനിമോൾ, രാജിമോൾ എന്നിവർ അടങ്ങുന്ന സംഘമാണ് കോട പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

---- facebook comment plugin here -----

Latest