Kerala
യുവതിയെ ബലാത്സംഗം ചെയ്ത കേസില്‍ യുവാവ് അറസ്റ്റില്‍
ചാലക്കുടി സ്വദേശിനി 27 കാരിയെയാണ് ഇയാള്‍ ലൈംഗിക പീഡനത്തിന് ഇരയാക്കിയത്
പത്തനംതിട്ട | വിവാഹമോചിതയായ യുവതിയെ ബലാല്‍സംഗത്തിന് വിധേയയാക്കിയ കേസില്‍ യുവാവ് അറസ്റ്റില്‍. തിരുവല്ല മുത്തൂര്‍ പുതുപ്പറമ്പില്‍ വിഷ്ണു ഉണ്ണികൃഷ്ണന്‍ (27) ആണ് അറസ്റ്റിലായത്. ചാലക്കുടി സ്വദേശിനി 27 കാരിയെയാണ് ഇയാള്‍ ലൈംഗിക പീഡനത്തിന് ഇരയാക്കിയത്. തുടര്‍ന്ന് യുവതി ഗര്‍ഭിണിയായി. സംഭവത്തിന് ശേഷം ഒളിവിലായിരുന്നു ഇയാള്‍. പ്രതിയെ കോടതിയില്‍ ഹാജരാക്കി.







