Connect with us

Eduline

ഇന്ത്യന്‍ മാരിടൈം യൂനിവേഴ്സിറ്റില്‍ ബിരുദ, ബിരുദാനന്തര പ്രോഗ്രാമുകളിലേക്ക് അപേക്ഷിക്കാം

കമ്പ്യൂട്ടർ അധിഷ്ഠിത പൊതു പ്രവേശന പരീക്ഷയായ ഐ എം യു- സി ഇ ടിയിലൂടെയാണ് മിക്ക കോഴ്‌സുകളിലേക്കുമുള്ള പ്രവേശനം നടക്കുക

Published

|

Last Updated

കേന്ദ്ര പോർട്ട്, ഷിപ്പിംഗ് ആൻഡ് വാട്ടർവേയ്‌സ് മന്ത്രാലയത്തിന് കീഴിലുള്ള ഇന്ത്യൻ മാരിടൈം യൂനിവേഴ്‌സിറ്റി (ഐ എം യു) വിവിധ ബിരുദ, ബിരുദാനന്തര പ്രോഗ്രാമുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ചെന്നൈ, കൊച്ചി, കൊൽക്കത്ത, മുംബൈ, നവി മുംബൈ, വിശാഖപട്ടണം ക്യാമ്പസുകളിലായി 2026-27 വർഷത്തെ പ്രവേശനത്തിന് അപേക്ഷിക്കാം.

കമ്പ്യൂട്ടർ അധിഷ്ഠിത പൊതു പ്രവേശന പരീക്ഷയായ ഐ എം യു- സി ഇ ടിയിലൂടെയാണ് മിക്ക കോഴ്‌സുകളിലേക്കുമുള്ള പ്രവേശനം നടക്കുക. ബി ടെക് മറൈൻ എൻജിനീയറിംഗ്, ബി എസ്‌സി നോട്ടിക്കൽ സയൻസ് തുടങ്ങിയ പ്രമുഖ കോഴ്‌സുകൾക്ക് പുറമേ എം ബി എ, എം ടെക് പ്രോഗ്രാമുകളുമുണ്ട്.

അടുത്ത മാസം 24 ആണ് അപേക്ഷിക്കാനുള്ള അവസാന തീയതി. മേയ് 24ന് രാവിലെ 11 മുതൽ രണ്ട് വരെയാണ് പ്രവേശന പരീക്ഷ. ബി ബി എ പ്രോഗ്രാമിലേക്ക് ജൂൺ 17 വരെ അപേക്ഷിക്കാം.

യോഗ്യത

ബി ടെക്, ബി എസ്‌സി കോഴ്‌സുകൾക്ക് പ്ലസ് ടു തലത്തിൽ ഫിസിക്‌സ്, കെമിസ്ട്രി, മാത്തമാറ്റിക്‌സ് വിഷയങ്ങൾക്ക് 60 ശതമാനം മാർക്ക് നിർബന്ധമാണ്. ബി ബി എ പ്രോഗ്രാമുകൾക്ക് പന്ത്രണ്ടാം ക്ലാസ്സിലെ മാർക്കിന്റെ അടിസ്ഥാനത്തിലായിരിക്കും പ്രവേശനം. എല്ലാ വിഭാഗം അപേക്ഷകർക്കും പത്താം ക്ലാസ്സിലോ പന്ത്രണ്ടാം ക്ലാസ്സിലോ ഇംഗ്ലീഷിന് 50 ശതമാനം മാർക്ക് ഉണ്ടായിരിക്കണം.

കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിലെ (കുസാറ്റ്) ബി ടെക് മറൈൻ എൻജിനീയറിംഗ് പ്രവേശനം ആഗ്രഹിക്കുന്നവരും ഐ എം യു സി ഇ ടി പരീക്ഷ എഴുതണം. കൂടുതൽ വിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കുന്നതിനും http://www.imu.edu.in/ വെബ്‌സൈറ്റ് സന്ദർശിക്കുക.

---- facebook comment plugin here -----

Latest