Connect with us

Eduline

പോണ്ടിച്ചേരി സർവകലാശാലയിൽ യു ജി, പി ജി അവസരം

ഈ മാസം 30 വരെ അപേക്ഷിക്കാം

Published

|

Last Updated

പോണ്ടിച്ചേരി കേന്ദ്ര സർവകലാശാലയിൽ വിദൂര വിദ്യാഭ്യാസം വഴി യു ജി, പി ജി പഠനത്തിന് അവസരം. എ ഐ സി ടി എ, യു ജി സി അംഗീകൃത കോഴ്‌സുകൾക്ക് ഈ മാസം 30 വരെ dde.pondiuni. edu.inലൂടെ ഓൺലൈനായി അപേക്ഷിക്കാം.

◆ യു ജി

കാലാവധി: മൂന്ന് വർഷം (നോൺ സെമസ്റ്റർ പാറ്റേൺ)

കോഴ്‌സുകൾ

  • ബാച്ചിലർ ഓഫ് കൊമേഴ്‌സ് (ജനറൽ)
  • ബി എ ഹിസ്റ്ററി
  • ബി എ ഇക്കണോമിക്‌സ്
  • ബി എ സോഷ്യോളജി
  • ബി എ ഇംഗ്ലീഷ്
  • ബി എ പൊളിറ്റിക്കൽ സയൻസ്
  • ബി എ ജേർണലിസം ആൻഡ് മാസ്സ് കമ്യൂണിക്കേഷൻ
  • യോഗ്യത: പ്ലസ് ടു/ മൂന്ന് വർഷ ഡിപ്ലോമ

◆ പി ജി

കാലാവധി: രണ്ട് വർഷം (നോൺ സെമസ്റ്റർ പാറ്റേൺ).

കോഴ്‌സുകൾ

  • എം കോം ഫിനാൻസ്
  • എം എ ഇംഗ്ലീഷ്
  • എം എ സോഷ്യോളജി
  • എം എ ഹിന്ദി

യോഗ്യത- എം കോം ഫിനാൻസ് കോഴ് സിന് ബി കോം/ ബി ബി എ/ ബി ബി എം/ ബി ഐ എസ് എം/ ബി എ (ഇക്കണോമിക്‌സ്)/ എം ബി എ.

ബിരുദ പ്രോഗ്രാമിന് കൊമേഴ്‌സ്/ അക്കൗണ്ടൻസി ഒരു വിഷയമായി പഠിച്ചിരിക്കണം. അല്ലെങ്കിൽ ഏതെങ്കിലും ബിരുദവും സി എ (ഇന്റർ)/ ഐ സി ഡബ്ല്യു എ (ഇന്റർ)/ സി എ/ ഐ സി ഡബ്ല്യു എ. മറ്റ് കോഴ്സുകൾക്ക് ഏതെങ്കിലും ബിരുദമായിരിക്കണം യോഗ്യത.

◆ എം ബി എ

കാലാവധി: രണ്ട് വർഷം (സെമസ്റ്റർ പാറ്റേൺ)

  • സ്‌പെഷ്യലൈസേഷൻ
  • മാർക്കറ്റിംഗ്, ഫിനാൻസ്
  • ഇന്റർനാഷനൽ ബിസിനസ്സ്
  • ഹ്യൂമൻ റിസോഴ്‌സ് മാനേജ്‌മെന്റ്
  • ടൂറിസം, ഓപറേഷൻസ് ആൻഡ് സപ്ലൈ ചെയിൻ മാനേജ്‌മെന്റ്
  • ഹോസ്പിറ്റൽ മാനേജ്‌മെന്റ്
  • എം ബി എ (ജനറൽ)

യോഗ്യത: എം ബി എ ഹോസ്പിറ്റൽ മാനേജ്‌മെന്റ് പ്രോഗ്രാമിന് മെഡിസിൻ, ഫാർമസി, ഡെന്റൽ, നഴ്സിംഗ്, ഫിസിയോ തെറാപ്പി, ബയോ എൻജിനീയറിംഗ്, ബയോ സയൻസ് ബിരുദം/ ഹോമിയോപ്പതി, സിദ്ധ, ആയുർവേദ, യൂനാനി)/ ബിരുദവും രണ്ട് വർ ഷത്തെ ആശുപത്രി പ്രവൃത്തി പരിചയവുമാണ് യോഗ്യത.

മറ്റ് എം ബി എ പ്രോഗ്രാമുകൾക്ക് ഏതെങ്കിലും അംഗീകൃത ബിരുദമാണ് യോഗ്യത
കൺവെൻഷനൽ മോഡ് (ഡിസ്റ്റൻസ് എജ്യുക്കേഷൻ ഡയറക്ടറേറ്റ് വഴി) വഴിയോ ട്വിന്നിംഗ് മോഡ് (അംഗീകൃത സെന്റർ) വഴിയോ പ്രവേശനം നേടാം.

എല്ലാ പ്രോഗ്രാമുകൾക്കും രാജ്യത്തെ തിരഞ്ഞെടുത്ത കേന്ദ്രങ്ങളിലായി പേഴ്‌സനൽ കോൺടാക്ട് പ്രോഗ്രാം ക്ലാസ്സുകളുണ്ടാകും. ഇത് ഓപ്ഷനലാണ്.

സെപ്റ്റംബർ/ ഏപ്രിൽ മാസങ്ങളിലായിരിക്കും ക്ലാസ്സുകൾ. കേരളത്തിൽ കൊച്ചിയും തിരുവനന്തപുരവും പേഴ്‌സനൽ കോൺടാക്ട് പ്രോഗ്രാം സെന്ററുകളാണ്.

കോഴ്‌സ് ഫീസ്

യു ജി പ്രോഗ്രാമിന് 9,975 രൂപയും പി ജി പ്രോഗ്രാമിന് 11,425 രൂപയുമാണ് ഫീസ്.
എം ബി എ (ഹോസ്പിറ്റൽ മാനേജ്മെന്റ്) പ്രോഗ്രാമിന് 75,500 രൂപയും മറ്റ് എം ബി എ പ്രോഗ്രാമുകൾക്ക് 40,000 രൂപയുമാണ് ഫീസ്. (ഫീസ് സംവരണം ഉൾപ്പെടെയുള്ള വിശദവിവര ങ്ങൾ വെബ്‌സൈറ്റിൽ).
ഭിന്നശേഷി വിഭാഗക്കാർക്ക് 100 ശതമാനം ഫീസിളവുണ്ട്.

ഇന്ത്യൻ സായുധ സേനയിലും പാരാമിലിട്ടറി ഫോഴ്‌സിലും സേവനമനുഷ്ഠിക്കുന്ന പ്രതിരോധ ഉദ്യോഗസ്ഥർ, വിധവകൾ, ട്രാൻസ്‌ജെൻഡർ, പ്രിസണേഴ്‌സ്, പോണ്ടിച്ചേരി സർവകലാശാല അധ്യാപക ജീവനക്കാർ അവരുടെ ബന്ധുക്കൾ (ഗ്രൂപ്പ് ബി, സി, ഡി മാത്രം) എന്നിവർക്ക് 50 ശതമാനം ഫീസിളവുണ്ട്.

ഡി ഡി ഇ പ്രോഗ്രാമുകളിൽ പ്രവേശനം നേടിയ എസ് സി, എസ് ടി വിദ്യാർഥികൾക്ക് സ്റ്റേറ്റ്/ യു ടി സർക്കാറുകളുടെ വിവിധ സ്‌കോളർഷിപ്പുകൾക്ക് അപേക്ഷിക്കാം.

---- facebook comment plugin here -----

Latest