Connect with us

Uae

ലോക ആരോഗ്യ എക്സ്പോയ്ക്ക് തുടക്കം

ഉദ്ഘാടനം നിർവഹിച്ച് ശൈഖ് മുഹമ്മദ് ബിൻ റാശിദ്

Published

|

Last Updated

ദുബൈ| ലോകമെമ്പാടുമുള്ള ആരോഗ്യ വിദഗ്ധരെയും സ്ഥാപനങ്ങളെയും ഒരേ കുടക്കീഴിൽ അണിനിരത്തിക്കൊണ്ട് വേൾഡ് ഹെൽത്ത് എക്സ്പോ തുടങ്ങി. എക്സ്പോ സിറ്റിയിലെ എക്സിബിഷൻ സെന്ററിൽ നടന്ന ചടങ്ങിൽ യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് അൽ മക്തൂം മേളയുടെ ഔദ്യോഗിക ഉദ്ഘാടനം നിർവഹിച്ചു. ആഗോള ആരോഗ്യ സംരക്ഷണ രംഗത്തെ നൂതന സാങ്കേതിക വിദ്യകളും കണ്ടുപിടുത്തങ്ങളും പ്രദർശിപ്പിക്കുന്ന ഈ മേള ലോകത്തെ തന്നെ ഏറ്റവും വലിയ ആരോഗ്യ പ്രദർശനങ്ങളിലൊന്നാണെന്ന് അദ്ദേഹം വ്യക്തമാക്കി.

180 രാജ്യങ്ങളിൽ നിന്നുള്ള 4,800 ആരോഗ്യ സംഘടനകളാണ് ഇത്തവണത്തെ മേളയിൽ പങ്കെടുക്കുന്നത്. ഏകദേശം 2,35,000 ആരോഗ്യ വിദഗ്ധർ മേള സന്ദർശിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. പ്രദർശനത്തോടൊപ്പം ഇൻെൻസീവ് കെയർ, മെഡിക്കൽ ഇമേജിംഗ്, ഡിജിറ്റൽ ഹെൽത്ത്, ബയോടെക്‌നോളജി എന്നീ മേഖലകളിൽ പുതിയ പരിഹാരങ്ങൾ അവതരിപ്പിക്കുന്ന പ്രത്യേക മെഡിക്കൽ കോൺഫറൻസുകളും സംഘടിപ്പിക്കുന്നുണ്ട്. ഓരോ ദേശീയ നേട്ടത്തിലും താൻ അഭിമാനിക്കുന്നുവെന്നും ലോകത്തിന് ദിവസവും പുതിയ കാര്യങ്ങൾ നൽകുന്ന രാജ്യമാണ് യു എ ഇ എന്നും ശൈഖ് മുഹമ്മദ് പറഞ്ഞു. ആരോഗ്യ മേഖലയിലെ വിദഗ്ധർക്കും നിക്ഷേപകർക്കും പരസ്പരം സഹകരിക്കാനുള്ള വലിയൊരു വേദി കൂടിയാണിത്.

 

 

Latest