Connect with us

Kerala

കിണര്‍ വ്യത്തിയാക്കുന്നതിനിടെ തൂണ്‍ തകര്‍ന്ന് വീണ് തൊഴിലാളി മരിച്ചു

കിണര്‍ വൃത്തിയാക്കി കഴിഞ്ഞതിനു ശേഷം മുകളിലേക്ക് കയറാന്‍ തുടങ്ങുന്നതിന് തൊട്ടുമുമ്പായി മുകളിലെ കപ്പിയും കയറും തൂണും ഇടിഞ്ഞ് രാമദാസിന്റെ ശരീരത്തിലേക്ക് വീഴുകയായിരുന്നു.

Published

|

Last Updated

പാലക്കാട്  | കുഴല്‍മന്ദം പെരുങ്കുന്നത്ത് കിണര്‍ വൃത്തിയാക്കുന്നതിനിടെ കപ്പിയും കയറും കെട്ടിയ തൂണ്‍ പൊട്ടിവീണ് തൊഴിലാളി മരിച്ചു. കുഴല്‍മന്ദം പെരുങ്കുന്നം തെക്കേക്കരയില്‍ രാമദാസ് (41) ആണ് മരിച്ചത്. തിങ്കളാഴ്ച രാവിലെ ചിതലി എടക്കാട്ടില്‍ സ്വകാര്യ വ്യക്തിയുടെ കിണര്‍ വ്യത്തിയാക്കുന്നതിനിടെയാണ് അപകടം.

കിണര്‍ വൃത്തിയാക്കി കഴിഞ്ഞതിനു ശേഷം മുകളിലേക്ക് കയറാന്‍ തുടങ്ങുന്നതിന് തൊട്ടുമുമ്പായി മുകളിലെ കപ്പിയും കയറും തൂണും ഇടിഞ്ഞ് രാമദാസിന്റെ ശരീരത്തിലേക്ക് വീഴുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ രാമദാസ് സംഭവസ്ഥലത്തുവെച്ചുതന്നെ മരിച്ചു.ആലത്തൂര്‍ അഗ്‌നിശമന സേന ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തിയാണ് മൃതദേഹം കിണറ്റില്‍നിന്ന് പുറത്തെടുത്തത്. കുഴല്‍മന്ദം പോലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി.പരേതനായ മാണിയുടെയും ദൈവാനിയുടെയും മകനാണ് .അംബികയാണ് ഭാര്യ. ആദി കൃഷ്ണന്‍, ആദിത്യന്‍ എന്നിവര്‍ മക്കളാണ്. ഭവദാസ്, കൃഷ്ണദാസ്, ഗീത എന്നിവര്‍ സഹോദരങ്ങളാണ്.

 

Latest