Connect with us

National

ജയന്റ് വീലിന്റെ ബെയറിംഗില്‍ കുടുങ്ങി യുവതിയുടെ തലയോട്ടിയുടെ ഒരുഭാഗം അടര്‍ന്നു; സംഭവം മഹാരാഷ്ട്രയിലെ യവത്മാലില്‍

മഹാരാഷ്ട്രയിലെ യവത്മാലില്‍ ഉത്സവത്തോടനുബന്ധിച്ചുള്ള മേളയില്‍ സംവിധാനിച്ചിരുന്ന ജയന്റ് വീലിന്റെ ബെയറിംഗിലാണ് യുവതിയുടെ മുടി കുടുങ്ങിയത്.

Published

|

Last Updated

മുംബൈ | മഹാരാഷ്ട്രയിലെ യവത്മാലില്‍ ഉത്സവത്തോടനുബന്ധിച്ചുള്ള മേളയില്‍ സംവിധാനിച്ചിരുന്ന ജയന്റ് വീലിന്റെ ബെയറിംഗില്‍ മുടി കുടുങ്ങി യുവതിക്ക് ഗുരുതരമായി പരുക്കേറ്റു. ഫുല്‍സവാംഗി സ്വദേശിയും 25കാരിയുമായ ബാലി മരോതി തലിക്കോതെ എന്ന യുവതിക്കാണ് പരുക്കേറ്റത്. ഇവരുടെ തലയോട്ടിയിലെ വലിയൊരു ഭാഗം അടര്‍ന്നുപോയി.

മഹാഗാവ് താലൂക്കില്‍ ‘തന്‍ഹ പോള’ (Tanha Pola) ഉത്സവത്തോടനുബന്ധിച്ച് സംഘടിപ്പിച്ച മേളയിലാണ് സംഭവം. വാര്‍ഷികാചാരങ്ങളുടെ ഭാഗമായി നടത്തിയ മേളയില്‍, പുനേഷ്വര്‍ മഹാദേവ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തുന്നതിനായി സമീപ ഗ്രാമങ്ങളില്‍ നിന്ന് ധാരാളം സ്ത്രീകളും കുട്ടികളും എത്തിയിരുന്നു. ജയന്റ് വീലില്‍ സവാരി നടത്തുന്നതിനിടെ ബാലി മരോതിയുടെ മുടി സീറ്റിന് പിന്നിലുണ്ടായിരുന്ന കറങ്ങുന്ന ബെയറിംഗില്‍ കുടുങ്ങുകയായിരുന്നു. തുടര്‍ന്ന് ഇവരുടെ തലയോട്ടിയിലെ വലിയൊരു ഭാഗം അടര്‍ന്നുപോയി.

ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥര്‍ അടിയന്തര നടപടികള്‍ സ്വീകരിച്ചു. അസിസ്റ്റന്റ് പോലീസ് ഇന്‍സ്‌പെക്ടര്‍ സുനില്‍ അംഭുരെയും പോലീസ് കോണ്‍സ്റ്റബിള്‍ സുഹാസ് കെയ്റ്റെയും നാട്ടുകാരുടെ സഹായത്തോടെ റൈഡ് പെട്ടെന്ന് തന്നെ നിര്‍ത്തിച്ചു. റൈഡില്‍ നിന്ന് യുവതിയെ സുരക്ഷിതമായി പുറത്തെത്തിക്കുകയും ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു.

Content Highlights:
A horrifying accident occurred in Maharashtra’s Yavatmal district where a young woman suffered severe head injuries after her hair got entangled in the bearing of a moving giant wheel. A major part of her scalp was torn off in the incident. She was immediately rushed to a local hospital for urgent treatment.

 

---- facebook comment plugin here -----

Latest