Connect with us

National

മണിപ്പൂരില്‍ വീണ്ടും അക്രമം; വെടിവെപ്പില്‍ കുക്കി വംശജയായ സ്ത്രീ കൊല്ലപ്പെട്ടു, ഭര്‍ത്താവിനും മകനും പരുക്ക്

തീവ്രവാദികളാണ് അക്രമത്തിന് പിന്നിലെന്നാണ് പോലീസ് സംശയിക്കുന്നത്.

Published

|

Last Updated

ഗുവാഹത്തി | മണിപ്പൂരില്‍ വീണ്ടും അക്രമം. ഇന്ന് പുലര്‍ച്ചെ താമെങ്ലോങ് ജില്ലയിലെ ടൊള്ളെനില്‍, അക്രമികള്‍ നടത്തിയ വെടിവെപ്പില്‍ കുക്കി വംശജയായ സ്ത്രീ കൊല്ലപ്പെടുകയും ഇവരുടെ ഭര്‍ത്താവിനും കൈക്കുഞ്ഞിനും പരുക്കേല്‍ക്കുകയും ചെയ്തു. ലിങ്ഗായ് സിങ്സിറ്റ് എന്ന സ്ത്രീയാണ് കൊല്ലപ്പെട്ടത്. ഇവരുടെ ഭര്‍ത്താവ് സെയിനെ സിങ്സിറ്റിനും ഇളയ മകനുമാണ് വെടിയേറ്റത്.

തലസ്ഥാനമായ ഇംഫാലിനെയും ജിരിബാമിനെയും തമ്മില്‍ ബന്ധിപ്പിക്കുന്ന ദേശീയപാത-37-ന് സമീപം സ്ഥിതി ചെയ്യുന്നതും, ഭൂരിഭാഗവും കുക്കി വിഭാഗക്കാര്‍ താമസിക്കുന്നതുമായ ഗ്രാമത്തിലെ വീട്ടില്‍ പുലര്‍ച്ചെ നാലോടെയായിരുന്നു ആക്രമണം. മകന്റെ കൈയില്‍ വെടിയേറ്റതായും നിതംബത്തില്‍ വെടിയുണ്ട തറച്ചതായും പ്രാദേശിക വൃത്തങ്ങള്‍ അറിയിച്ചു. ദമ്പതികളുടെ മറ്റ് കുട്ടികളെ ആദ്യം കാണാതായെങ്കിലും പിന്നീട് കണ്ടെത്തി.

സംഭവസ്ഥലത്തിന് സമീപത്ത് നിലയുറപ്പിച്ചിരുന്ന അസം റൈഫിള്‍സിലെ ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെയുള്ള സുരക്ഷാ സേന ഇവിടേക്ക് കുതിച്ചെത്തുകയും വൈദ്യസഹായം ഏര്‍പ്പാടാക്കുകയും ചെയ്തു. പരുക്കേറ്റ പിതാവിനെയും മകനെയും ചികിത്സക്കായി ജിരിബാമിലേക്ക് മാറ്റി. പ്രദേശത്ത് കൂടുതല്‍ സുരക്ഷാ സേനയെ വിന്യസിച്ചിട്ടുണ്ട്.

തീവ്രവാദികളാണ് അക്രമത്തിന് പിന്നിലെന്നാണ് പോലീസ് സംശയിക്കുന്നത്. വെടിവെപ്പിന്റെ ഉത്തരവാദിത്തം ഇതേവരെ ആരും ഏറ്റെടുത്തിട്ടില്ല. 1990-കളിലെ അക്രമസംഭവങ്ങളില്‍ ജീവന്‍ നഷ്ടപ്പെട്ടവരെയും ദുരിതമനുഭവിച്ചവരെയും അനുസ്മരിച്ചുകൊണ്ട് കുക്കി സമൂഹം ‘കറുത്ത ദിന’മായി ആചരിക്കുന്ന ദിവസമാണ് ആക്രമണം നടന്നത്.

Content Highlights:
Fresh violence erupts in Manipur as a Kuki woman was shot dead during an attack. Her husband and son sustained injuries during the shooting incident. Security forces have intensified vigilance in the affected area as tension escalates across the region.

 

 

 

 

 

 

---- facebook comment plugin here -----

Latest