Connect with us

Kerala

യുവതി വാഹനം ഇടിച്ചു മരിച്ച സംഭവം കൊലപാതകമെന്ന് സൂചന; യുവാവ് കസ്റ്റഡിയില്‍

ചങ്ങനാശേരിയിലെ ടെക്‌സ്‌റ്റൈല്‍ ഷോറൂമില്‍ ജീവനക്കാരിയായ കറുകച്ചാല്‍ വെട്ടിക്കലുങ്കില്‍ വാടകയ്ക്ക് താമസിക്കുന്ന കൂത്രപ്പള്ളി സ്വദേശിനി നീതു ആര്‍ നായരാണ് മരിച്ചത്

Published

|

Last Updated

കോട്ടയം | കറുകച്ചാലില്‍ യുവതി വാഹനം ഇടിച്ചു മരിച്ച സംഭവം കൊലപാതകമെന്ന് സൂചന. സംഭവവുമായി ബന്ധപ്പെട്ട് യുവാവിനെ പോലീസ് കസ്റ്റഡിയില്‍ എടുത്തു.

ചങ്ങനാശേരിയിലെ ടെക്‌സ്‌റ്റൈല്‍ ഷോറൂമില്‍ ജീവനക്കാരിയായ കറുകച്ചാല്‍ വെട്ടിക്കലുങ്കില്‍ വാടകയ്ക്ക് താമസിക്കുന്ന കൂത്രപ്പള്ളി സ്വദേശിനി നീതു ആര്‍ നായരാണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് കാഞ്ഞിരപ്പള്ളി സ്വദേശിയായ അന്‍ഷാദിനെ പോലീസ് കസ്റ്റഡിയില്‍ എടുത്തു.

ഇന്ന് രാവിലെ 8.45 നായിരുന്നു കേസിനാസ്പ്പദമായ സംഭവം. കൂത്രപ്പള്ളി സ്വദേശിനിയായ നീതു മുന്‍പ് വിവാഹിതയായിരുന്നു. നീതുവും അന്‍ഷാദും തമ്മിലുള്ള ബന്ധത്തെ തുടര്‍ന്ന് ഇവരുടെ ആദ്യ ഭര്‍ത്താവ് വിവാഹ മോചനത്തിന് കേസ് നല്‍കിയിരുന്നു.

ഈ കേസ് കോടതിയില്‍ പുരോഗമിക്കുകയാണ്. ഇതിനിടെ നീതുവുമായുള്ള ബന്ധത്തെ തുടര്‍ന്ന് അന്‍ഷാദിന്റെ ഭാര്യയും വിവാഹ മോചന കേസ് ഫയല്‍ ചെയ്തിരുന്നു.് അന്‍ഷാദ് കറുകച്ചാലില്‍ വാടകയ്ക്ക് എടുത്തു നല്‍കിയിരുന്ന വീട്ടിലാണ് നീതു താമസിച്ചിരുന്നത്.

ഇതിനിടെ നീതുവും അന്‍ഷാദും തമ്മില്‍ തര്‍ക്കമുണ്ടായി. സാമ്പത്തിക തര്‍ക്കത്തെ തുടര്‍ന്ന് നീതു അന്‍ഷാദില്‍ നിന്നും അകന്നു. ഇതിനിടെ അന്‍ഷാദ് മറ്റൊരു സ്ത്രീയുമായി അടുക്കുകയായിരുന്നുവെ ന്നാണ് പോലീസ് പറയുന്നത്. തുടര്‍ന്ന്, അന്‍ഷാദ് നീതുവിനെ കൊലപ്പെടുത്താന്‍ തീരുമാനിക്കുകയായിരുന്നു.

ഇതേ തുടര്‍ന്ന് സുഹൃത്തിനെയുമായി എത്തി നീതു ജോലിയ്ക്കായി വീട്ടില്‍ നിന്നും ഇറങ്ങുമ്പോള്‍ കാറുമായി എത്തി ഇടിച്ചു വീഴ്ത്തുകയായിരുന്നുവെ ന്നാണ് പൊലീസ് പറയുന്നത്. റെന്റ് എ കാറുമായി എത്തിയാണ് നീതുവിനെ ഇടിച്ചു വീഴ്ത്തിയത്. സംഭവത്തില്‍ കേസെടുത്ത് പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതിയായ അന്‍ഷാദ് കസ്റ്റഡിയില്‍ ആയത്.

 

Latest