Connect with us

National

യുവതിയെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; സംഭവത്തിന് പിന്നില്‍ ഭര്‍ത്താവെന്ന് നിഗമനം

വടികൊണ്ട് അടിച്ചാണ് കൃത്യം നടത്തിയതെന്ന് പോലീസ് പറഞ്ഞു.

Published

|

Last Updated

മുംബൈ| മഹാരാഷ്ട്രയിലെ താനെയില്‍ യുവതിയെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. സംഭവവുമായി ബന്ധപ്പെട്ട് യുവതിയുടെ ഭര്‍ത്താവിനായുള്ള തെരച്ചില്‍ പോലീസ് ഊര്‍ജിതമാക്കിയിട്ടുണ്ട്. ബുധനാഴ്ചക്കും വ്യാഴാഴ്ചക്കുമിടയിലാണ് കൊലപാതകം നടന്നതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.

വടികൊണ്ട് അടിച്ചാണ് കൃത്യം നടത്തിയതെന്ന് പോലീസ് പറഞ്ഞു. യുവതിയുടെ സ്വഭാവത്തില്‍ മാറ്റങ്ങള്‍ സംഭവിച്ചുവെന്ന് സംശയിച്ച് തമ്മില്‍ വഴക്ക് പതിവായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. കൊലപാതകത്തിന് പിന്നില്‍ ഭര്‍ത്താവാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. കേസില്‍ അന്വേഷണം പുരോഗമിക്കുകയാണെന്നും ഭര്‍ത്താവിനായുള്ള തെരച്ചില്‍ ഊര്‍ജിതമാക്കിയിട്ടുണ്ടെന്നും പോലീസ് അറിയിച്ചു.