Connect with us

Kerala

കരിപ്പൂരില്‍ ഒരു കോടിയുടെ സ്വര്‍ണവുമായി യുവതി പിടിയില്‍

ഉള്‍വസ്ത്രത്തില്‍ തുന്നിച്ചേര്‍ത്ത് 1,884 ഗ്രാം സ്വര്‍ണം കടത്താന്‍ ശ്രമിക്കവെയാണ് ഇവര്‍ പിടിയിലായത്

Published

|

Last Updated

കോഴിക്കോട്  | കരിപ്പൂര്‍ വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണ വേട്ട. ഒരു കോടി രൂപയുടെ സ്വര്‍ണവുമായി കാസര്‍കോട് സ്വദേശിനി പിടിയില്‍ . ദുബൈയില്‍ നിന്നെത്തിയ ഷഹല(19)യാണ് പിടിയിലായത്. ഉള്‍വസ്ത്രത്തില്‍ തുന്നിച്ചേര്‍ത്ത് 1,884 ഗ്രാം സ്വര്‍ണം കടത്താന്‍ ശ്രമിക്കവെയാണ് ഇവര്‍ പിടിയിലായത്.

കസ്റ്റംസ് പരിശോധന പൂര്‍ത്തിയാക്കി പുറത്തിറങ്ങിയ യുവതിയെ രഹസ്യ വിവരത്തെ തുടര്‍ന്ന് പോലീസ് പിടികൂടുകയായിരുന്നു. കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്‌തെങ്കിലും സ്വര്‍ണക്കടത്തുമായി യാതൊരു ബന്ധമില്ലെന്നായിരുന്നു യുവതിയുടെ നിലപാട്. തുടര്‍ന്ന് ദേഹപരിശോധന നടത്തിയപ്പോഴാണ് ഉള്‍വസ്ത്രത്തിനുള്ളില്‍ ഒരു കോടിയുടെ സ്വര്‍ണം തുന്നിച്ചേര്‍ത്ത നിലയില്‍ കണ്ടെത്തിയത്.

Latest