Kerala
ലഹരി ഇടപാടുകാരിലെ പ്രധാനിയായ യുവതി കൊച്ചിയില്‍ പിടിയില്‍; രണ്ട് സുഹൃത്തുക്കളും അറസ്റ്റില്‍
കുപ്രസിദ്ധ ലഹരി വില്‍പനക്കാരി ലിജിയ മേരി ജോയ്‌യെ ആണ് എറണാകുളം തൈക്കൂടത്തെ ലോഡ്ജില്‍ നിന്ന് പോലീസ് പിടികൂടിയത്.

കൊച്ചി | 23 ഗ്രാം എം ഡി എം എയുമായി ലഹരി ഇടപാടുകാരിലെ പ്രധാനിയായ യുവതി പിടിയില്‍. കുപ്രസിദ്ധ ലഹരി വില്‍പനക്കാരി ലിജിയ മേരി ജോയ്‌യെ ആണ് എറണാകുളം തൈക്കൂടത്തെ ലോഡ്ജില്‍ നിന്ന് പോലീസ് പിടികൂടിയത്.
ബെംഗളൂരുവില്‍ നിന്ന് കൊച്ചിയിലേക്ക് ലഹരി എത്തിച്ച് വില്‍പന നടത്തുന്നവരില്‍ പ്രധാനിയാണ് ലിജിയ. മയക്കുമരുന്ന് വാങ്ങാന്‍ ലോഡ്ജിലെത്തിയ ലിജിയയുടെ സുഹൃത്തുക്കളും മരട് സ്വദേശികളുമായ സജിത് സാജന്‍, വിഷ്ണു പ്രഹ്ലാദന്‍ എന്നിവരെയും പോലീസ് അറസ്റ്റ് ചെയ്തു.
ലോഡ്ജ് മുറിയില്‍ നടത്തിയ പരിശോധനയിലാണ് 23 ഗ്രാം രാസലഹരി എക്‌സൈസ് സംഘം കണ്ടെടുത്തത്. പിടിയിലായവരെ വൈദ്യ പരിശോധനയ്ക്ക് വിധേയരാക്കും. പിന്നീട് മറ്റ് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം കോടതിയില്‍ ഹാജരാക്കും.