Connect with us

winter vaccination

കുവൈത്തിൽ ശൈത്യകാല വാക്സിനേഷൻ ആരംഭിച്ചു

എല്ലാവരും കുത്തിവെപ്പ് എടുക്കണം.

Published

|

Last Updated

കുവൈത്ത് സിറ്റി | കുവൈത്തിൽ എല്ലാ ഗവർണറേറ്റുകളിലും 46 ആരോഗ്യ കേന്ദ്രങ്ങൾ വഴി  ശീതകാല വാക്സിനേഷൻ ആരംഭിച്ചെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. സീസണൽ ഇൻഫ്ലുവൻസ, അക്യൂട്ട് ബാക്ടീരിയൽ ന്യൂമോണിയ വാക്സിനേഷനുകളാണ് നൽകുന്നതെന്ന് മന്ത്രാലയം വക്താവ് ഡോ. അബ്ദുല്ല അൽ സനദ് പറഞ്ഞു.

വാക്സിനേഷന് മന്ത്രാലയത്തിന്റെ വെബ്സൈറ്റ് വഴി മുൻ‌കൂർ അപ്പോയ്ന്റ്മെന്റ് എടുക്കണം. എല്ലാവരും പ്രതിരോധ കുത്തിവെപ്പ് എടുക്കണമെന്ന് പബ്ലിക് ഹെൽത്ത് സെക്ടർ പകർച്ച വ്യാധി നിയന്ത്രണ വിഭാഗം മേധാവി ഡോ. ഹമദ് ബസ്തകി പറഞ്ഞു.

വാക്സിൻ എടുത്താൽ ആരോഗ്യ പ്രശ്നങ്ങൾ ഇല്ലാത്ത എല്ലാവരും കുത്തിവെപ്പ് എടുക്കണം. വാക്സിനേഷൻ അണുബാധയുടെ സാധ്യത കുറക്കും. അണുബാധയുണ്ടായാൽ അതിന്റെ സങ്കീർണതകൾ പരിമിതപ്പെടുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.