Kerala
അതിഥി തൊഴിലാളികളെ കത്തികാണിച്ച് ഭീഷണിപ്പെടുത്തി മൊബൈല്‍ ഫോണ് കവര്‍ന്ന സംഭവം; രണ്ട് യുവാക്കള്‍ കൂടി പിടിയില്‍
ഇതോടെ പ്രതികളായ മുഴുവന്‍ ആളുകളെയും പോലീസ് പിടികൂടി.
കോഴിക്കോട്| അതിഥി തൊഴിലാളികളെ കത്തികാണിച്ച് ഭീഷണിപ്പെടുത്തി മൊബൈല്‍ ഫോണ് കവര്‍ന്ന സംഭവത്തില്‍ രണ്ട് യുവാക്കള്‍ കൂടി പിടിയില്‍. ഇതോടെ പ്രതികളായ മുഴുവന്‍ ആളുകളെയും പോലീസ് പിടികൂടി.
കുന്നമംഗലത്തിന് സമീപം ചൂലൂര്‍ വെള്ളലശ്ശേരി സ്വദേശി ജംഷാദ് (18), ആദിത്യന്‍ (19) എന്നിവരെയാണ് മെഡിക്കല്‍ കോളജ് പോലീസ് അറസ്റ്റ് ചെയ്തത്. ആദര്‍ശ് (20), മലപ്പുറം വാഴക്കാട് സ്വദേശി നിജാസ്(18) എന്നിവരെ നേരത്തെ പിടികൂടിയിരുന്നു.
കഴിഞ്ഞ ശനിയാഴ്ച രാത്രിയാണ് സംഭവം. അതിഥി തൊഴിലാളികള്‍ താമസിക്കുന്ന ക്വാര്‍ട്ടേഴ്സില്‍ അതിക്രമിച്ചു കയറിയ സംഘം കത്തികാട്ടി ഭീഷണിപ്പെടുത്തിയും അടിച്ച് പരുക്കേല്‍പ്പിക്കുകയും ചെയ്ത് മൊബൈല്‍ ഫോണ്‍ കവര്‍ന്ന് പോകുകയായിരുന്നു.
അന്ന് നാട്ടുകാര്‍ തടഞ്ഞുവെച്ച ആദര്‍ശ്, നിജാസ് എന്നിവരെ പോലീസ് കസ്റ്റഡിയിലെടുത്തു. ജംഷാദും ആദിത്യനും ഓടി രക്ഷപ്പെടുകയായിരുന്നു. തുടര്‍ന്ന് പോലീസ് നടത്തിയ തിരച്ചിലിലാണ് ഇവരെ കണ്ട് പിടിച്ചത്.
Content Highlights:
Medical College police arrested two more youths, Jamshad and Adithyan, for robbing mobile phones from migrant workers at knife-point near Kunnamangalam. With their arrest, all accused in the case have been taken into custody. The court remanded the suspects after the victims identified them.






