Kerala
ചാവക്കാട് ഓടിക്കൊണ്ടിരുന്ന ബസില്‍ നിന്നും ഗര്‍ഭിണി റോഡിലേക്ക് തെറിച്ചുവീണ സംഭവം; ഡ്രൈവറും കണ്ടക്ടറും അറസ്റ്റില്‍
ഡ്രൈവര്‍ ചാലിശ്ശേരി സ്വദേശി പ്രകാശന്‍, കണ്ടക്ടര്‍ തളി സ്വദേശി കാളിദാസന്‍ എന്നിവരാണ് അറസ്റ്റിലായത്
തൃശൂര്‍| ചാവക്കാട് ഓടിക്കൊണ്ടിരുന്ന ബസില്‍ നിന്നും ഗര്‍ഭിണി റോഡിലേക്ക് തെറിച്ചുവീണ സംഭവത്തില്‍ ഡ്രൈവറും കണ്ടക്ടറും അറസ്റ്റില്‍. ഡ്രൈവര്‍ ചാലിശ്ശേരി സ്വദേശി പ്രകാശന്‍, കണ്ടക്ടര്‍ തളി സ്വദേശി കാളിദാസന്‍ എന്നിവരാണ് അറസ്റ്റിലായത്. ഇവര്‍ക്കെതിരെ പോലീസ് വധശ്രമത്തിന് കേസെടുത്തു. അന്വേഷണത്തിന്റെ ഭാഗമായി ബസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
ഇന്നലെ രാവിലെ ചാവക്കാട് തെക്കേ ബൈപാസ് വളവിലാണ് അപകടമുണ്ടായത്. തെക്കഞ്ചേരി സ്വദേശി ഫാത്തിമയാണ് ബസില്‍ നിന്ന് തെറിച്ചുവീണത്. വളവ് തിരിയുന്നതിനിടെ ബസിന്റെ പുറകിലെ വാതിലിലൂടെ ഫാത്തിമ പുറത്തേക്ക് തെറിച്ചു വീഴുകയായിരുന്നു. അപകടത്തെ തുടര്‍ന്ന് ഹയാത്ത് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ഫാത്തിമ ആശുപത്രി വിട്ടു. മമ്മിയൂര്‍ ലിറ്റില്‍ ഫ്‌ലവര്‍ കോളജിലെ വിദ്യാര്‍ഥിനിയാണ് ഫാത്തിമ.
Content Highlights:
A driver and conductor were arrested for attempt to murder after a pregnant college student fell out of a moving private bus in Chavakkad. The accident occurred at the Tekke Bypass curve while the bus was taking a sharp turn. The injured student received medical care and was discharged from hospital.



