Connect with us

Kerala

ആന്റോ ആഗസ്റ്റിന്റെ വീട്ടില്‍ നിന്നും മദ്യശേഖരം കണ്ടെത്തിയ സംഭവം; അന്വേഷണത്തിന് പ്രത്യേക സംഘം

കേസ് ഗൗരവമുള്ളതെന്നു ജോയിന്റ് എക്‌സൈസ് കമ്മീഷണര്‍

Published

|

Last Updated

കല്‍പ്പറ്റ |  റിപ്പോര്‍ട്ടര്‍ ചാനല്‍ മാനേജിങ് എഡിറ്റര്‍ ആന്റോ അഗസ്റ്റിന്റെ വീട്ടില്‍ നിന്നും മദ്യശേഖരം കണ്ടെത്തിയത് പ്രത്യേക സംഘം അന്വേഷിക്കുമെന്ന് എക്‌സൈസ് ജോയിന്റ് കമ്മീഷണര്‍ വൈ ഷിബു. കേസ് ഗൗരവമുള്ളതെന്നും ജോയിന്റ് എക്‌സൈസ് കമ്മീഷണര്‍ പറഞ്ഞു.

മദ്യ ശേഖരം കണ്ടെത്തിയതില്‍ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചതായി വയനാട് എക്‌സൈസ് ഡെപ്യൂട്ടി കമ്മീഷണര്‍ സതീഷ് കുമാര്‍ അറിയിച്ചു. മെസിയെ കേരളത്തിലെത്തിക്കുന്നതുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ ഭാഗമായാണ് ഇന്നലെ പ്രത്യേക അന്വേഷണ സംഘം, ആന്റോ അഗസ്റ്റിന്റെ വയനാട്ടിലെ കുടുംബവീട്ടില്‍ പരിശോധന നടത്തിയത്. റെയ്ഡില്‍ വന്‍ മദ്യശേഖരം കണ്ടെത്തിയതിനെ തുടര്‍ന്ന് എക്‌സൈസ് സംഘം സ്ഥലത്തെത്തി ഇത് പിടിച്ചെടുക്കുകയായിരുന്നു. അബ്കാരി നിയമപ്രകാരം ജാമ്യമില്ലാ വകുപ്പ് പ്രകാരം ആന്റോ അഗസ്റ്റിനെതിരെ കേസെടുത്തു. ഇതിന് പിന്നാലെയ എറണാകുളം കളമശേരിയിലെ റിപ്പോര്‍ട്ടര്‍ ബ്രോഡ്കാസ്റ്റിങ് കമ്പനി ഓഫീസില്‍ നിന്ന് പുലര്‍ച്ചെ ആന്റോ അഗസ്റ്റിനെ എക്‌സൈസ് അറസ്റ്റ് ചെയ്തിരുന്നു

Content Highlights: A special Excise team will investigate the massive liquor seizure at Reporter Channel Managing Editor Anto Augustine’s Wayanad home. He was arrested under non-bailable Abkari sections from Kalamassery. The raid occurred during an investigation linked to bringing Lionel Messi to Kerala.

 

---- facebook comment plugin here -----

Latest