Connect with us

Kerala

തെറ്റിനെ നിയമപരമായി നേരിടണം; മാധ്യമ സ്ഥാപനത്തിന് നേരെ ആക്രമണം അഴിച്ചുവിടുന്നത് ശരിയല്ല: എം എ ബേബി

. മെസി വിവാദവുമായി ബന്ധപ്പെട്ടാണ് കേസെങ്കില്‍ അത് പ്രത്യേകമായി അന്വേഷിക്കണം. അല്ലാതെ സ്ഥാപനത്തില്‍ റെയ്ഡ് നടത്തുന്നത് അംഗീകരിക്കാനാകില്ലെന്നും എം എ. ബേബി

Published

|

Last Updated

ആലപ്പുഴ |  റിപ്പോര്‍ട്ടര്‍ ടി വിയുടെ ഉടമ തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ അതിനെ നിയമപരമായി നേരിടണം. എന്നാല്‍ അതിന്റെ മറവില്‍ ഒരു മാധ്യമ സ്ഥാപനത്തിന് നേരെ ആക്രമണം അഴിച്ചുവിടുന്നത് ശരിയല്ലെന്നു സിപിഎം ജനറല്‍ സെക്രട്ടറി ബേബി പറഞ്ഞു. മെസി വിവാദവുമായി ബന്ധപ്പെട്ടാണ് കേസെങ്കില്‍ അത് പ്രത്യേകമായി അന്വേഷിക്കണം. അല്ലാതെ സ്ഥാപനത്തില്‍ റെയ്ഡ് നടത്തുന്നത് അംഗീകരിക്കാനാകില്ലെന്നും എം എ. ബേബി പറഞ്ഞു

തെറ്റ് തിരുത്തിയാല്‍ പാര്‍ട്ടി വിട്ടവരെ തിരികെയെടുക്കുമെന്നും ബേബി പറഞ്ഞു. തിരികെ വരാന്‍ താല്‍പ്പര്യം പ്രകടിപ്പിക്കുന്നവരുടെ കാര്യം പാര്‍ട്ടി ആലോചിക്കും. അതേ സമയം, തിരഞ്ഞെടുപ്പ് സമയത്ത് പാര്‍ട്ടിക്കെതിരായി മത്സരിക്കാന്‍ പോയവരുടെ കാര്യം വ്യത്യസ്തമാണെന്നും അദ്ദേഹം പറഞ്ഞു.പാര്‍ട്ടി പ്രവര്‍ത്തനം വിപുലീകരിക്കുന്നതിന്റെ ഭാഗമായി പുതിയ അനുഭാവി ഗ്രൂപ്പുകള്‍ രൂപീകരിക്കുമെന്നും എം എ ബേബി പറഞ്ഞു.

Content Highlights: CPM leader MA Baby stated that legal action should be taken if the owner of Reporter TV committed any wrong, but attacking a media house is unacceptable. He opposed raids on the media institution over the Messi controversy. He also noted that party dropouts could return if they rectify mistakes.

---- facebook comment plugin here -----

Latest