Connect with us

Kerala

മെഡിക്കല്‍ ഷോപ്പുകള്‍ സി സി ടി വി നിരീക്ഷണത്തിലാക്കാന്‍ കേന്ദ്ര ആരോഗ്യ മന്ത്രാലം

മരുന്ന് വില്‍പനയിലെ സുതാര്യത ഉറപ്പാക്കുകയും അനധികൃത വില്‍പന തടയുകയുമാണ് ഈ നീക്കത്തിലൂടെ കേന്ദ്ര സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.

Published

|

Last Updated

ന്യൂഡല്‍ഹി| മെഡിക്കല്‍ ഷോപ്പുകള്‍ സി സി ടി വി നിരീക്ഷണത്തിലാക്കാന്‍ കേന്ദ്ര ആരോഗ്യ മന്ത്രാലം. കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയമാണ് ഇത് സംബന്ധിച്ച കരട് വിജ്ഞാപനം പുറത്തിറക്കിയത്. മരുന്ന് വില്‍പനയിലെ സുതാര്യത ഉറപ്പാക്കുകയും അനധികൃത വില്‍പന തടയുകയുമാണ് ഈ നീക്കത്തിലൂടെ കേന്ദ്ര സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.

നിയമം പ്രാബല്യത്തില്‍ വരുന്നതോടെ രാജ്യത്തെ എല്ലാ റീട്ടെയില്‍ ഫാര്‍മസികളും സി സി ടി വി ക്യാമറകള്‍ സ്ഥാപിക്കേണ്ടി വരും. എന്നാല്‍ ഹോള്‍സെയില്‍ മരുന്ന് വ്യാപാരികളെ ഈ നിബന്ധനയില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്.

കുറിപ്പടി പ്രകാരമുള്ള മരുന്നുകളുടെ വില്‍പന ലൈസന്‍സുള്ള കടകളില്‍ സി സി ടി വി നിരീക്ഷണത്തില്‍ മാത്രമേ നടത്താവൂ. സി സി ടി വി ദൃശ്യങ്ങള്‍ കുറഞ്ഞത് മൂന്ന് മാസമെങ്കിലും സുരക്ഷിതമായി സൂക്ഷിക്കേണ്ടതുണ്ട്.  ഡോക്ടറുടെ കുറിപ്പടി ഇല്ലാതെ കൗണ്ടറിലൂടെയുള്ള മരുന്ന് വില്‍പന തടയുക, മരുന്ന് വില്‍പനയില്‍ കൂടുതല്‍ ഉത്തരവാദിത്തം കൊണ്ടുവരിക.

1945-ലെ ഡ്രഗ്‌സ് റൂള്‍സിലെ 65-ാം ചട്ടത്തിലാണ് പുതിയ ഭേദഗതി വരുത്തുന്നത്. ഷെഡ്യൂള്‍ എച്ച്, എച്ച്1, എക്‌സ് വിഭാഗത്തില്‍പ്പെട്ട മരുന്നുകളുടെ വില്‍പനയില്‍ നിലവില്‍ കര്‍ശന നിയന്ത്രണങ്ങളുണ്ടെങ്കിലും, പുതിയ സിസിടിവി വ്യവസ്ഥ എല്ലാതരം പ്രിസ്‌ക്രിപ്ഷന്‍ മരുന്നുകളുടെ വില്‍പനയ്ക്കും ബാധകമായേക്കും. ചുമമരുന്ന് ഉള്‍പ്പെടെയുള്ളവയുടെ അനധികൃത ഉപയോഗവും വില്‍പനയും തടയുന്നതിന്റെ ഭാഗമായാണ് ഈ നടപടി.

Content Highlights:
The Union Health Ministry issued a draft notification mandating CCTV surveillance in retail pharmacies across India. This aims to stop illegal over-the-counter medicine sales and bring transparency. CCTV footage must be safely stored for at least three months under the amended Drugs Rules 1945.

---- facebook comment plugin here -----

Latest