Kerala
സംസ്ഥാനത്ത് മഴ ലഭ്യതയില്‍ വന്‍ കുറവ് : വയനാട്ടില്‍ 54 ശതമാനത്തിന്റേയും ഇടുക്കിയില്‍ 47 ശതമാനത്തിന്റേയും കുറവ്
കാലവര്‍ഷത്തില്‍ ഏറ്റവും മഴ ലഭിക്കുന്ന ജില്ലകളാണ് വയനാടും ഇടുക്കിയും
തിരുവനന്തപുരം | കേരളത്തില്‍ മഴ ലഭ്യതയില്‍ 28 ശതമാനം കുറവെന്ന് കേന്ദ്ര കാലാവസ്ഥ കേന്ദ്രം. ജൂണ്‍ ഒന്നുമുതല്‍ സെപ്റ്റംബര്‍ പതിനേഴുവരെയുള്ള കണക്കുളുടെ അടിസ്ഥാനത്തിലാണിത്. വയനാട്ടില്‍ ആണ് മഴ ലഭ്യതയില്‍ ഏറ്റവും കുറവ് .രണ്ടാമത് ഇടുക്കിയാണ്.വയനാട്ടില്‍ 54 ശതമാനത്തിന്റെയും ഇടുക്കിയില്‍ 47 ശതമാനത്തിന്റെ കുറവുമാണ് രേഖപ്പെടുത്തിയത്.
കാലവര്‍ഷത്തില്‍ ഏറ്റവും മഴ ലഭിക്കുന്ന ജില്ലകളാണ് വയനാടും ഇടുക്കിയും.
‘എല്‍നിനോ’പ്രതിഭാസമാണ് കാലവര്‍ഷം കുറയാന്‍ പ്രധാന കാരണം. എന്നാല്‍ വരും ദിവസങ്ങളില്‍ സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ മഴ തുടരുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ബംഗാള്‍ ഉള്‍ക്കടലില്‍ രണ്ടു ദിവസത്തിനകം ഒരു ചക്രവാത ചുഴി രൂപപ്പെടാന്‍ സാധ്യതയുണ്ടെന്നും ശനിയാഴ്ചയോടെ ഇത് ശക്തി പ്രാപിച്ച് ന്യൂനമര്‍ദ്ദമായി മാറുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പ്രവചിക്കുന്നു.
#KeralaRain #MonsoonDeficit #IMD #Wayanad #Idukki #KeralaWeather #ElNino #SirajLive
Content Highlights: Kerala recorded a 28 percent deficit in monsoon rainfall from June 1 to September 17. Wayanad experienced the highest deficit at 54 percent, followed by Idukki at 47 percent. The El Nino effect is cited as the primary reason, though a new low pressure system may bring fresh rain.







