Kerala
'പലനാള്‍ കള്ളന്‍ ഒരുനാള്‍ പിടിയില്‍'; തച്ചങ്കരിയെ തടവിന് ശിക്ഷിച്ചതില്‍ പ്രതികരിച്ച് ടി പി സെന്‍കുമാര്‍
തച്ചങ്കരിക്കെതിരെ എട്ടോളം അന്വേഷണങ്ങള്‍ നടത്തി താന്‍ തന്നെ റിപ്പോര്‍ട്ട് നല്‍കിയതാണ്.
കൊച്ചി | അനധികൃത സ്വത്ത് സമ്പാദന കേസില്‍ മുന്‍ ഡിജിപി ടോമിന്‍ ജെ തച്ചങ്കരിക്ക് തടവ് ശിക്ഷ വിധിച്ചതില്‍ പ്രതികരണവുമായി മുന്‍ പോലിസ് മേധാവി ടി പി സെന്‍കുമാര്‍. ശിക്ഷാവിധി തികച്ചും മാതൃകാപരമാണെന്നും പല നാള്‍ കള്ളന്‍ ഒരു നാള്‍ പിടിയിലാകുമെന്നും അദ്ദേഹം പറഞ്ഞു
മറ്റു ഐപിഎസ് ഉദ്യോഗസ്ഥര്‍ ഇതില്‍ നിന്ന് പാഠം ഉള്‍ക്കൊള്ളണം.തച്ചങ്കരിക്കെതിരെ എട്ടോളം അന്വേഷണങ്ങള്‍ നടത്തി താന്‍ തന്നെ റിപ്പോര്‍ട്ട് നല്‍കിയതാണ്. എന്നാല്‍ രാഷ്ട്രീയ സ്വാധീനത്താല്‍ നടപടികളൊന്നും ഉണ്ടായില്ലെന്നും ടി പി സെന്‍കുമാര്‍ പറഞ്ഞു
എങ്കിലും അത്തരം സ്വാധീനങ്ങള്‍ക്ക് വഴങ്ങാതെ ഉദ്യോഗസ്ഥരും പ്രോസിക്യൂട്ടറും കൃത്യമായി പ്രവര്‍ത്തിച്ചതുകൊണ്ടാണ് ഇപ്പോള്‍ മാതൃകാപരമായ ശിക്ഷ ഉറപ്പാക്കാന്‍ കഴിഞ്ഞതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
കേസില്‍ തച്ചങ്കരിക്ക് നാല് വര്‍ഷം കഠിന തടവും 30.84 ലക്ഷം രൂപ പിഴയുമാണ് കോടതി വിധിച്ചിരിക്കുന്നത്
Content Highlights: Former Kerala DGP TP Senkumar hailed the prison sentence given to Tomin Thachankary in an illegal wealth accumulation case as exemplary. He stated that other IPS officers should learn a lesson from this verdict. Senkumar noted he had submitted reports against Thachankary that were previously ignored.





