Connect with us

Aksharam Education

നദികൾ വളർത്തിയ നാഗരികത

അതിൽ ഏറ്റവും പുരാതനവും മനോഹരവുമായ മെസപ്പൊട്ടോമിയയിലാണ് മനുഷ്യ ചരിത്രത്തിൽ ആദ്യമായി നഗരജീവിതവും എഴുത്തുവിദ്യയും രൂപപ്പെട്ടത്.

Published

|

Last Updated

യ്യായിരത്തിലേറെ വർഷങ്ങൾ പിന്നോട്ട് സഞ്ചരിക്കുമ്പോൾ അക്ഷരങ്ങളുടെ ആദ്യത്തെ വരമ്പുകൾ വെട്ടിയ, ആകാശത്തോളം ഉയർന്ന പ്രാർഥനാ ഗോപുരങ്ങൾ പണിത, ആധുനിക ലോകത്തിന്റെ ജ്ഞാന ശാസ്ത്രങ്ങൾക്ക് അടിത്തറയിട്ട മെസപ്പൊട്ടോമിയൻ സംസ്കാരം നമ്മെ തേടിയെത്തും. സാമൂഹിക ശാസ്ത്രം പഠനവിഷയങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് ലോകത്തിലെ ആദ്യകാല നദീതട സംസ്കാരങ്ങൾ. അതിൽ ഏറ്റവും പുരാതനവും മനോഹരവുമായ മെസപ്പൊട്ടോമിയയിലാണ് മനുഷ്യ ചരിത്രത്തിൽ ആദ്യമായി നഗരജീവിതവും എഴുത്തുവിദ്യയും രൂപപ്പെട്ടത്.

ലോകത്തെ ഏറ്റവും പഴയ നാല് നദീതട സംസ്കാരങ്ങളിൽ മുൻപന്തിയിലാണ് ഇതിന്റെ സ്ഥാനം.
മെസപ്പൊട്ടോമിയ എന്ന ഗ്രീക്ക് വാക്കിന്റെ അർഥം രണ്ട് നദികൾക്കിടയിലുള്ള പ്രദേശം എന്നാണ്. ടൈഗ്രിസ്, യൂഫ്രട്ടീസ് എന്നീ രണ്ട് നദികൾക്കിടയിൽ വളർന്നുവന്നതിനാലാണ് ഈ സംസ്കാരത്തിന് ഇങ്ങനെ പേര് ലഭിച്ചത്.
ഇന്നത്തെ ഇറാഖ്, കുവൈത്ത്, സിറിയയുടെ ചില ഭാഗങ്ങൾ എന്നിവ ഉൾപ്പെടുന്നതാണ് ഈ പ്രദേശം. യുർ, ഉറുക്ക് , ലഗാഷ് എന്നിവ മെസപ്പൊട്ടോമിയയിലെ പ്രധാന നഗരങ്ങളായിരുന്നു.

നിയമസംഹിത

ബാബിലോണിയയിലെ ഭരണാധികാരിയായിരുന്ന ഹമ്മുറാബി ക്രോഡീകരിച്ച നിയമസംഹിത ലോകചരിത്രത്തിലെ ആദ്യത്തെ സമഗ്രമായ നിയമാവലിയിൽ ഒന്നായാണ് അറിയപ്പെടുന്നത്. കണ്ണിന് കണ്ണ്, പല്ലിന് പല്ല് എന്നതായിരുന്നു ഈ നിയമങ്ങളുടെ അടിസ്ഥാന തത്ത്വം. കുറ്റവാളി ഇരക്ക് എന്ത് നഷ്ടം വരുത്തിയോ, അതേ ശിക്ഷ കുറ്റവാളിക്കും നൽകുക എന്നതായിരുന്നു ഇതിന്റെ കാതൽ. ഏകദേശം എട്ട് അടി ഉയരമുള്ള ഒരു കറുത്ത വലിയ കരിങ്കല്ലിലാണ് ഈ നിയമങ്ങൾ കൊത്തിവെച്ചിരുന്നത്.

282 നിയമങ്ങൾ ഈ ശിലയിൽ രേഖപ്പെടുത്തിയിട്ടുണ്ട്. മെസപ്പൊട്ടോമിയൻ ലിപിയായ ക്യൂണിഫോമിലാണ് ഇത് എഴുതിയിരിക്കുന്നത്. ശിലയുടെ മുകൾഭാഗത്ത് നീതിയുടെ ദൈവമായ ഷമാഷ്, രാജാവിന് നിയമങ്ങൾ കൈമാറുന്ന ഒരു ചിത്രം കൊത്തിവെച്ചിട്ടുണ്ട്. ദൈവത്തിൽ നിന്ന് ലഭിച്ച നിയമങ്ങളായതിനാൽ ഇത് ലംഘിക്കാൻ പാടില്ലെന്ന് ജനങ്ങളെ ബോധ്യപ്പെടുത്താനായിരുന്നു ഇത്.

പ്രധാന ഗോത്രങ്ങൾ

മെസപ്പൊട്ടോമിയയിൽ കാലാകാലങ്ങളിൽ വ്യത്യസ്ത ജനവിഭാഗങ്ങൾ ജീവിച്ചിരുന്നു. ആദ്യമായി എഴുത്തുവിദ്യയും നഗരങ്ങളും രൂപപ്പെടുത്തിയത് സുമേരിയക്കാർ ആയിരുന്നു. ലോകപ്രശസ്തമായ നിയമസംഹിതകൾ നിർമിച്ചത് ബാബിലോണിയക്കാരാണ്. അസീറിയക്കാർക്കാണ് ശക്തമായ സൈനിക വ്യൂഹമുണ്ടായിരുന്നത്. ജ്യോതിശാസ്ത്രത്തിൽ മികവ് പുലർത്തിയ ഗോത്രവർഗമാണ് കാൽഡിയക്കാർ.

ക്യൂണിഫോം എഴുത്തുവിദ്യ

ലോകത്തിന് മെസപ്പൊട്ടോമിയ നൽകിയ ഏറ്റവും വലിയ സംഭാവനയാണ് ക്യൂണിഫോം ലിപി. ആപ്പ് (Wedge) ആകൃതിയിലുള്ള ചിഹ്നങ്ങൾ ഉപയോഗിച്ചാണ് ഇവർ എഴുതിയിരുന്നത്. ഈർപ്പമുള്ള കളിമൺ പലകകളിൽ മൂർച്ചയുള്ള കോലുകൾ കൊണ്ട് എഴുതിയ ശേഷം അവ വെയിലത്തുണക്കി സൂക്ഷിക്കുകയായിരുന്നു ചെയ്തിരുന്നത്.

ക്യൂണിഫോം എഴുത്തുവിദ്യ

ലോകത്തിന് മെസപ്പൊട്ടോമിയ നൽകിയ ഏറ്റവും വലിയ സംഭാവനയാണ് ക്യൂണിഫോം ലിപി. ആപ്പ് (Wedge) ആകൃതിയിലുള്ള ചിഹ്നങ്ങൾ ഉപയോഗിച്ചാണ് ഇവർ എഴുതിയിരുന്നത്. ഈർപ്പമുള്ള കളിമൺ പലകകളിൽ മൂർച്ചയുള്ള കോലുകൾ കൊണ്ട് എഴുതിയ ശേഷം അവ വെയിലത്തുണക്കി സൂക്ഷിക്കുകയായിരുന്നു ചെയ്തിരുന്നത്.

സിഗുറാത്തുകൾ

മെസപ്പൊട്ടോമിയയിലെ നഗരങ്ങളിൽ നിർമിക്കപ്പെട്ടിരുന്ന ഭീമാകാരമായ ആരാധനാലയങ്ങളാണ് സിഗുറാത്തുകൾ എന്നറിയപ്പെടുന്നത്. നഗരങ്ങളുടെ മധ്യഭാഗത്താണ് ഇവ സ്ഥിതിചെയ്തിരുന്നത്. ചെളിമൺ ഇഷ്ടികകൾ കൊണ്ട് നിർമിച്ച ഗോപുര സദൃശ്യമായ കെട്ടിടങ്ങളായിരുന്നു ഇവ.

ശാസ്ത്രവും കണക്കും

ഒരു മണിക്കൂറിനെ 60 മിനുട്ടായും ഒരു മിനുട്ടിനെ 60 സെക്കൻഡായും വൃത്തത്തെ 360 ഡിഗ്രിയായും വിഭജിച്ചത് ഇക്കാലത്താണ്. ചന്ദ്രന്റെ ചലനത്തെ അടിസ്ഥാനമാക്കി ഇവർ ഒരു വർഷത്തെ 12 മാസങ്ങളായും ഒരു മാസത്തെ 30 ദിവസങ്ങളായും ദിവസത്തെ പകലും രാത്രിയുമായും വിഭജിച്ചു.

Content Highlights:
Mesopotamian civilization developed between the Tigris and Euphrates rivers, pioneering urban life and writing. Key contributions include the Cuneiform script, Hammurabi’s legal code, and Ziggurat temples. They also introduced the 60-minute hour, 360-degree circle, and a 12-month calendar system.

---- facebook comment plugin here -----

Latest