Connect with us

Kerala

വന്യജീവി ആക്രമണം; പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് ഫണ്ടില്ലെന്ന് മന്ത്രി ഷിബു ബേബി ജോണ്‍

വന്യജീവി ആക്രമണങ്ങളില്‍ നഷ്ടപരിഹാര തുക വര്‍ധിപ്പിക്കുമെന്ന് മന്ത്രി ഷിബു ബേബി ജോണ്‍.

Published

|

Last Updated

തിരുവനന്തപുരം വന്യജീവി ആക്രമണങ്ങളില്‍ നഷ്ടപരിഹാര തുക വര്‍ധിപ്പിക്കുമെന്ന് മന്ത്രി ഷിബു ബേബി ജോണ്‍. ഇടുക്കി ചിന്നക്കനാലിലെ കാട്ടാന ആക്രമണത്തില്‍ പരുക്കേറ്റ് ചികിത്സയില്‍ കഴിയുന്ന 11 വയസുകാരനെ സര്‍ക്കാര്‍ സംരക്ഷിക്കുമെന്നും മന്ത്രി പറഞ്ഞു

 

സഹായ പദ്ധതി തയാറാക്കാന്‍ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് ഫണ്ടിന്റെ അപര്യാപ്തതയുണ്ട്. സംയോജിത പ്രതിരോധ സംവിധാനത്തിനായി നടപടി സ്വീകരിക്കും. അപകട ഇന്‍ഷ്വറന്‍സ് ട്രിബ്യുണല്‍ മാതൃകയില്‍ നഷ്ടപരിഹാര പദ്ധതിക്കാണ് ആലോചന.

ഇതുമായി ബന്ധപ്പെട്ട് ഇന്ന് രാത്രി എട്ടിന് മുഖ്യമന്ത്രി വി ഡി സതീശനുമായി ചര്‍ച്ച നടത്തുമെന്നും വനം മന്ത്രി വ്യക്തമാക്കി. ഇന്ന് രാവിലെ ചിന്നക്കനാലിന് സമീപം കാട്ടാന ആക്രമണത്തില്‍ യുവതി കൊല്ലപ്പെട്ടതിനു പിന്നാലെയാണ് മന്ത്രി ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്

 

Latest