National
സിബിഎസ്ഇ മൂല്യനിര്‍ണയത്തില്‍ കേന്ദ്രത്തിനും സിബിഎസ്ഇയ്ക്കും നോട്ടീസ്; നടപടി ഡല്‍ഹി ഹൈക്കോടതിയുടേത്
ഈ മാസം 12ന് ഹരജി വീണ്ടും പരിഗണിക്കും.
ന്യൂഡല്‍ഹി| സിബിഎസ്ഇ മൂല്യനിര്‍ണയത്തില്‍ കേന്ദ്രസര്‍ക്കാരിനും സിബിഎസ്ഇയ്ക്കും നോട്ടീസ് നല്‍കി ഡല്‍ഹി ഹൈക്കോടതി. ഒഎസ്എം (ഓണ്‍ സ്‌ക്രീന്‍ മാര്‍ക്കിങ്) സംവിധാനം ചോദ്യം ചെയ്ത് എന്‍ എസ് യു നല്‍കിയ ഹരജിയിലാണ് നോട്ടീസ് നല്‍കിയിരിക്കുന്നത്. ഈ മാസം 12ന് ഹരജി വീണ്ടും പരിഗണിക്കും.
പരീക്ഷണത്തില്‍ തന്നെ പാളിയ ഒഎസ്എം സംവിധാനമാണ് സിബിഎസ്ഇ നടപ്പാക്കിയത്. പ്ലസ്ടു പരീക്ഷയ്ക്ക് ഒരു മാസം മുന്‍പാണ് ഡല്‍ഹിയിലെ പ്രധാനപ്പെട്ട സ്‌കൂളുകളില്‍ ഒഎസ്എം പരിഷ്‌ക്കരണത്തിനുള്ള ട്രയല്‍ റണ്‍ നടത്തിയത്. സ്വകാര്യ സ്‌കൂളുകള്‍, ഡല്‍ഹി സര്‍ക്കാര്‍ നടത്തുന്ന സ്‌കൂളുകള്‍, കേന്ദ്രീയ വിദ്യാലയങ്ങള്‍, നവോദയ വിദ്യാലയങ്ങള്‍ എന്നിവിടങ്ങളിലെ പ്രിന്‍സിപ്പള്‍മാര്‍ അടക്കം പ്രതിനിധികള്‍ അടങ്ങുന്ന സമിതിയെയും ഇതിനായി നിയോഗിച്ചിരുന്നു.
തുടര്‍ന്ന് ഉത്തക്കടലാസുകള്‍ തയ്യാറാക്കി ഓണ്‍ സ്‌ക്രീന്‍ മാര്‍ക്കിംഗ് വഴി മൂല്യനിര്‍ണ്ണയം നടത്തുന്ന രീതി പരീക്ഷിച്ചു. എന്നാല്‍ തുടക്കത്തില്‍ തന്നെ സാങ്കേതിക പ്രശ്‌നങ്ങളാണ് ഉണ്ടായത്. ചില ഉത്തരങ്ങള്‍ക്ക് മാര്‍ക്ക് കൂട്ടി നല്‍കുമ്പോള്‍ അത് കുറവായി രേഖപ്പെടുത്തുന്നു, നല്‍കിയ മാര്‍ക്ക് സ്‌ക്രീനീല്‍ രേഖപ്പെടുത്തുന്നില്ല, ഒരു ചോദ്യത്തില്‍ രണ്ട് ഭാഗങ്ങളായി ഉത്തരമുണ്ടെങ്കില്‍ ഒന്നിന് മാത്രമേ മാര്‍ക്ക് നല്‍കാന്‍ സാധിക്കുന്നുള്ളൂ, സിസ്റ്റം ഇടയ്ക്ക് ഹാങ് ആവുന്നു, മാര്‍ക്ക് എല്ലാം രേഖപ്പെടുത്തിയാലും കമ്പ്യൂട്ടറില്‍ ചിലത് വിട്ടുപോകുന്നു, ഒഴിവ് പേജുകള്‍ക്ക് വരെ മാര്‍ക്ക് ഇടാന്‍ കഴിയുന്നു തുടങ്ങിയ നിരവധി പ്രശ്‌നങ്ങള്‍ അന്ന് രേഖപ്പെടുത്തി.
ഇക്കാര്യങ്ങള്‍ പ്രിന്‍സിപ്പല്‍മാര്‍ ഉള്‍പ്പെട്ട സമിതി ബോര്‍ഡിനെ അറിയിച്ചു. ഒപ്പം ഒഎസ്എം ഒരു വര്‍ഷമെങ്കിലും നീട്ടിവെയ്ക്കണമെന്ന ശുപാര്‍ശയും സമിതി നല്‍കി. എന്നാല്‍ ബോര്‍ഡ് ഇതിന് തയ്യാറായില്ല. പരീക്ഷണാടിസ്ഥാനത്തില്‍ ചില മേഖലകളില്‍ മാത്രം ഒഎസ്എം നടപ്പാക്കണം എന്ന നിര്‍ദ്ദേശവും സിബിഎസ്ഇ ചെയര്‍മാനും സെക്രട്ടറിയും അംഗീകരിച്ചില്ല. പരീക്ഷ വീഴ്ചയില്‍ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ രാജിവെക്കണമെന്ന ആവശ്യത്തില്‍ കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ ഉറച്ചു നില്‍ക്കുകയാണ്.
Content Highlights:
The Delhi High Court issued notices to the Central Government and CBSE regarding the controversial On-Screen Marking system. The petition filed by NSUI highlighted severe technical glitches faced by teachers during the trial runs of online evaluation. Opposition parties continue to demand the resignation of Education Minister Dharmendra Pradhan over these examination failures.







