Connect with us

Kerala

മറ്റുള്ളവരുടെ സ്വകാര്യ ദൃശ്യങ്ങള്‍ പകര്‍ത്തി സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയുമായി കേരള പോലീസ്

ഇത്തരം പ്രവൃത്തികള്‍ കാണുന്നവര്‍ അതാത് പ്രദേശത്തെ പോലീസിനെയോ സൈബര്‍ സെല്ലിനെയോ അറിയിക്കണമെന്നും കേരള പോലീസ് അറിയിച്ചു.

Published

|

Last Updated

തിരുവനന്തപുരം| സമൂഹമാധ്യമങ്ങളില്‍ ലൈക്കുകള്‍ കൂട്ടുന്നതിനായി മറ്റുള്ളവരുടെ സ്വകാര്യതയിലേക്ക് കടന്നുകയറി ദൃശ്യങ്ങള്‍ പകര്‍ത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടിയുമായി കേരള പോലീസ്. അപകട സ്ഥലങ്ങള്‍, മരണാനന്തര ചടങ്ങുകള്‍, എന്നി സ്ഥലങ്ങള്‍ വിനോദത്തിനായോ പ്രശസ്തിക്കായോ ഉപയോഗിക്കുന്ന പ്രവണത വര്‍ധിച്ചു വരുന്ന സാഹചര്യത്തിലാണ് പോലീസിന്റെ ഈ മുന്നറിയിപ്പ്.

ഇന്നലെ സലിംകുമാറിന്റെ സംസ്‌കാര ചടങ്ങുകളുടെ ദൃശ്യം പകര്‍ത്താന്‍ ശ്രമിച്ച ഓണ്‍ലൈന്‍ മാധ്യമങ്ങളുടെ സമീപനം വലിയ വിമര്‍ശനങ്ങള്‍ക്ക് വഴിവച്ചിരുന്നു. ഒരാളുടെ അനുമതിയില്ലാതെ സ്വകാര്യ ദൃശ്യങ്ങള്‍ പകര്‍ത്തുന്നതും പ്രചരിപ്പിക്കുന്നതും ഇന്ത്യന്‍ ഭരണഘടന ഉറപ്പുനല്‍കുന്ന സ്വകാര്യതയ്ക്കുള്ള അവകാശത്തിന് എതിരാണെന്ന് പോലീസ് പറഞ്ഞു.

ഐടി നിയമം സെക്ഷന്‍ 66E പ്രകാരം, ഒരാളുടെ സ്വകാര്യത ലംഘിച്ച് ചിത്രങ്ങളോ വീഡിയോകളോ പകര്‍ത്തുകയോ പ്രചരിപ്പിക്കുകയോ ചെയ്യുന്നത് മൂന്ന് വര്‍ഷം വരെ തടവും രണ്ട് ലക്ഷം രൂപ വരെ പിഴയും ലഭിക്കാവുന്ന കുറ്റമാണ്. ഇത്തരം പ്രവൃത്തികള്‍ കാണുന്നവര്‍ അതാത് പ്രദേശത്തെ പോലീസിനെയോ സൈബര്‍ സെല്ലിനെയോ അറിയിക്കണമെന്നും കേരള പോലീസ് അറിയിച്ചു.

Content Highlights:
Kerala Police warned of strict legal action against recording videos at funerals and accident sites for social media likes. Filming private moments without consent violates constitutional privacy rights and attracts heavy penalties. Violators can face up to three years in prison and a two lakh rupees fine under IT Act Section 66E.

Latest