Connect with us

National

കുറുകെ ചാടിയ തെരുവുനായയെ രക്ഷിക്കുന്നതിനിടെ കാര്‍ ബാരിക്കേഡില്‍ ഇടിച്ച് ഭാര്യ മരിച്ചു; തനിക്കെതിരെ തന്നെ പരാതി നല്‍കി ഭര്‍ത്താവ്

ഭാര്യയുടെ മരണത്തിന് കാരണം തന്റെ ശ്രദ്ധക്കുറവും അമിത വേഗവുമാണെന്ന് ചൂണ്ടിക്കാട്ടി 55കാരനാണ് പോലീസില്‍ പരാതി നല്‍കിയത്.

Published

|

Last Updated

അഹമ്മദാബാദ്| കാറിന്റെ മുന്നിലേക്ക് ചാടിയ തെരുവുനായയെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ കാര്‍ ബാരിക്കേഡില്‍ ഇടിച്ച് ഭാര്യ മരിച്ച സംഭവത്തില്‍ സ്വയം കുറ്റപ്പെടുത്തി പരാതി നല്‍കി ഭര്‍ത്താവ്. ഗുജറാത്തിലെ ഖേരോജ്-ഖേദ്ബ്രഹ്‌മ ഹൈവേയില്‍ ദാന്‍ മഹുദി ഗ്രാമത്തിന് സമീപമാണ് അപകടമുണ്ടായത്. ഭാര്യയുടെ മരണത്തിന് കാരണം തന്റെ ശ്രദ്ധക്കുറവും അമിത വേഗവുമാണെന്ന് ചൂണ്ടിക്കാട്ടി 55കാരനാണ് പോലീസില്‍ പരാതി നല്‍കിയത്. തനിക്കെതിരെ തന്നെ നടപടി സ്വീകരിക്കണമെന്നാണ് ഭര്‍ത്താവിന്റെ ആവശ്യം.

പരേഷ് ദോഷിയും ഭാര്യ അമിതയും ക്ഷേത്രത്തില്‍ നിന്ന് മടങ്ങുമ്പോഴായിരുന്നു അപകടം നടന്നത്. കുറുകെ ചാടിയ തെരുവുനായയെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ കാര്‍ നിയന്ത്രണം വിട്ട് ബാരിക്കേഡില്‍ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിലാണ് പരേഷിന്റെ ഭാര്യ മരിച്ചത്. അപകടത്തെ തുടര്‍ന്ന് കാറിന്റെ ഓട്ടോ ലോക്ക് മെക്കാനിസം തകരാറിലാകുകയും ചെയ്തു.

ഇതേതുടര്‍ന്ന് പരേഷ് ദോഷിയ്ക്ക് പുറത്തിറങ്ങാന്‍ സാധിച്ചില്ല. അപകടസ്ഥലത്ത് എത്തിയവരാണ് കാറിന്റെ ചില്ല് തകര്‍ത്ത് ഇരുവരെയും പുറത്തെടുത്തത്. അമിതയെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാന്‍ സാധിച്ചില്ലെന്ന് പരേഷ് ദോഷി പോലീസിനോട് പറഞ്ഞു.

 

 

 

Latest