Connect with us

missing child

13 കാരിയെ തിരയുന്നതിനിടെ വീടുവിട്ട മറ്റൊരു പെണ്‍കുട്ടിയെ കണ്ടെത്തി

തമിഴ്നാട്ടിലെ തിരുപ്പൂരില്‍നിന്ന് കാണാതായ പതിനാലുകാരിയെയാണ് തൂശൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിര്‍ത്തിയിട്ട ടാറ്റാനഗര്‍ എക്സ്പ്രസിലെ ടോയ്ലറ്റില്‍നിന്ന് കണ്ടെത്തിയത്

Published

|

Last Updated

തൃശൂര്‍ | കഴക്കൂട്ടത്തുനിന്ന് കാണാതായ പതിമൂന്നുകാരിക്കുവേണ്ടിയുള്ള തിരച്ചിനിടയില്‍ വീടുവിട്ട മറ്റൊരു പെണ്‍കുട്ടിയെ തൃശൂരില്‍ ട്രെയിനില്‍നിന്ന് കണ്ടെത്തി.

തമിഴ്നാട്ടിലെ തിരുപ്പൂരില്‍നിന്ന് കാണാതായ പതിനാലുകാരിയെയാണ് തൂശൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിര്‍ത്തിയിട്ട ടാറ്റാനഗര്‍ എക്സ്പ്രസിലെ ടോയ്ലറ്റില്‍നിന്ന് കണ്ടെത്തിയത്. കുട്ടിയെ ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ക്ക് കൈമാറുകയും കുട്ടിയുടെ ബന്ധുക്കളെ വിവരമറിയിക്കുകയും ചെയ്തു. ചൊവ്വാഴ്ച അര്‍ധരാത്രി പന്ത്രണ്ടേകാലോടെയാണ് ട്രെയിനില്‍നിന്ന് കൂട്ടിയെ കണ്ടെത്തിയത്.

ബന്ധുക്കള്‍ ഇന്നലെ തൃശൂരിലെത്തിയതിനെ തുടര്‍ന്ന് കുട്ടിയെ ഇവര്‍ക്കൊപ്പം പറഞ്ഞയച്ചു. ഈ കുട്ടിയെ കാണാനില്ലെന്ന് ബന്ധുക്കള്‍ തിരുപ്പൂര്‍ പോലീസില്‍ പരാതി നല്‍കിയിരുന്നെങ്കിലും കാര്യമായ അന്വേഷണമൊന്നും നടന്നിരുന്നില്ലെന്നാണ് വിവരം.

---- facebook comment plugin here -----

Latest