Connect with us

Kerala

വൈദ്യപരിശോധനയ്ക്ക് എത്തിച്ചപ്പോള്‍ പോലീസ് കസ്റ്റഡിയില്‍ നിന്നും ഓടി രക്ഷപ്പെട്ട പ്രതി രണ്ട് ദിവസത്തിന് ശേഷം കീഴടങ്ങി

പ്രതിക്കെതിരെ കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെട്ടതിനും കേസെടുത്തു.

Published

|

Last Updated

തിരൂര്‍ | കസ്റ്റഡിയിലെടുത്ത് വൈദ്യപരിശോധനയ്ക്ക് ആശുപത്രിയിലെത്തിച്ചപ്പോള്‍ ഓടി രക്ഷപ്പെട്ട പ്രതി പോലീസില്‍ കീഴടങ്ങി. പറവണ്ണ സ്വദേശി പറവണ്ണ റബീഹ് ആണ് രണ്ട് ദിവസത്തിനു ശേഷം തിരൂര്‍ ഡിവൈഎസ്പി ഓഫിസിലെത്തി കീഴടങ്ങിയത്.

കഴിഞ്ഞ വെള്ളിയാഴ്ച അര്‍ധരാത്രി പറവണ്ണയില്‍ വെച്ചുണ്ടായ അടിപിടിയെ തുടര്‍ന്നാണ് റബീഹിനെ പോലീസ് ശനിയാഴ്ച  കസ്റ്റഡിയിലെടുത്തത്. റബീഹിനെയും റിമാന്‍ഡില്‍ കസ്റ്റഡിയിലെടുത്ത മറ്റൊരു പ്രതിയെയുമാണ് വൈദ്യപരിശോധനയ്ക്കായി പോലീസ് ആശുപത്രിയില്‍ എത്തിച്ചത്. ഇരുവരുടെയും കൈകളില്‍ വിലങ്ങ് ധരിപ്പിക്കുകയും പ്രതികളുടെ കൂടെ 3 പോലീസുകാരും ഉണ്ടായിരുന്നു .

എന്നാല്‍ ആശുപത്രിയില്‍ കയറിയതും റബീഹ് വിലങ്ങില്‍ നിന്ന് കൈ ഊരിയെടുത്ത് ഇറങ്ങിയോടുകയായിരുന്നു. പ്രദേശത്ത് വ്യാപക തിരച്ചില്‍ നടത്തിയിരുന്നെങ്കിലും പ്രതിയെ പിടികൂടാന്‍ സാധിച്ചിരുന്നില്ല. കീഴടങ്ങിയ റബീഹിനെതിരെ കസ്റ്റഡിയില്‍ നിന്ന് രക്ഷപ്പെട്ടതിനും കേസെടുത്തിട്ടുണ്ട്. പ്രതിയെ കോടതിയില്‍ ഹാജരാക്കും.