Connect with us

National

തെരഞ്ഞെടുപ്പ് സ്വതന്ത്രമായി നടത്താന്‍ എന്ത് നടപടി സ്വീകരിച്ചു: ത്രിപുര സര്‍ക്കാറിനോട് സുപ്രീംകോടതി

തൃണമൂല്‍ കോണ്‍ഗ്രസ് നല്‍കിയ ഹരജി പരിഗണിക്കുമ്പോഴാണ് സുപ്രീംകോടതിയുടെ ചോദ്യം.

Published

|

Last Updated

ന്യൂഡല്‍ഹി| തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് സ്വതന്ത്രമായി നടത്താന്‍ എന്ത് നടപടി സ്വീകരിച്ചുവെന്ന ചോദ്യം ത്രിപുര സര്‍ക്കാറിനോട് ഉന്നയിച്ച് സുപ്രീംകോടതി. തൃണമൂല്‍ കോണ്‍ഗ്രസ് നല്‍കിയ ഹരജി പരിഗണിക്കുമ്പോഴാണ് സുപ്രീംകോടതിയുടെ ചോദ്യം. ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഢ്, എ.എസ്.ബോപ്പണ എന്നിവരാണ് ഹരജി പരിഗണിച്ചത്.

തെരഞ്ഞെടുപ്പ് നടത്തിപ്പിനായി എന്തൊക്കെ നടപടികള്‍ സ്വീകരിച്ചുവെന്ന് വിശദീകരിക്കാനും സുപ്രീംകോടതി ത്രിപുര സര്‍ക്കാറിനോട് നിര്‍ദേശിച്ചു. നേതാക്കന്‍മാര്‍ അക്രമിക്കപ്പെടുന്നുവെന്നും തെരഞ്ഞെടുപ്പ് പ്രചാരണം നടത്താന്‍ അനുവദിക്കുന്നില്ലെന്നും ആരോപിച്ചായിരുന്ന തൃണമൂല്‍ കോണ്‍ഗ്രസിന്റെ ഹരജി. ഒക്‌ടോബര്‍ 22നാണ് ത്രിപുരയില്‍ തെരഞ്ഞെടുപ്പ് വിജ്ഞാപനം നിലവില്‍ വന്നത്. നവംബര്‍ 25നാണ് 13 മുന്‍സിപ്പല്‍ കൗണ്‍സിലുകളിലേക്കും ആറ് നഗര പഞ്ചായത്തുകള്‍ക്കുമുള്ള തെരഞ്ഞെടുപ്പ്.