Connect with us

air india

എയര്‍ ഇന്ത്യ യാത്രക്കാരുടെ പ്രശ്‌നം ഉടന്‍ പരിഹരിക്കണം: ഐ എം സി സി

പലര്‍ക്കും ജോലിയെയും വിസയെയും ബാധിക്കുന്ന പ്രശ്‌നവുമുണ്ട്

Published

|

Last Updated

ദുബായ് | ഒരു കൂട്ടം എയര്‍ ഇന്ത്യ ജീവനക്കാരുടെ മിന്നല്‍ പണിമുടക്ക് മൂലം ദുരിതത്തിലായ യാത്രക്കാരുടെ പ്രശനം എത്രയും പെട്ടന്ന് പരിഹരിക്കണമെന്ന് ഐ എം സി സി യൂ എ ഇ സെന്‍ട്രല്‍ കമ്മിറ്റി ആവശ്യപ്പെട്ടു. പലരും വലിയ ടിക്കറ്റ് നിരക്ക് നല്‍കിക്കൊണ്ടാണ് കേരളത്തില്‍ നിന്ന് വിദേശത്തേക്ക് യത്ര തിരിക്കുന്നത്.

നാട്ടിലെ അവധിക്ക് കുടുംബത്തോടൊപ്പം ചെലവഴിക്കാന്‍ വരുന്നവരും അവധിക്ക് നാട്ടിലേക്ക് പോയി തിരിച്ചുവരുന്നവരുമൊക്കെ വിമാനം റദ്ധാക്കിയത് മൂലം കഷ്ടപ്പെടുകയാണ് . പലര്‍ക്കും ജോലിയെയും വിസയെയും ബാധിക്കുന്ന പ്രശ്‌നവുമുണ്ടെന്ന് പ്രസിസിഡന്റ് അഷ്റഫ് തച്ചറോത്ത്, ജനറല്‍ സെക്രട്ടറി പി എം ഫാറൂഖ്, ട്രഷറര്‍ അനീഷ് നീര്‍വേലി എന്നിവര്‍ പറഞ്ഞു.

ഈ വിഷയത്തിന്റെ ഗൗരവം കണക്കിലെടുത്ത് കേന്ദ്ര സര്‍ക്കാര്‍ അടിയന്തിര നടപടി സ്വീകരിക്കേണ്ടതാണ് . അല്ലാത്ത പക്ഷം പ്രവാസി സംഘടനകളെ അണിനിരത്തി പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും ഐ എം സി സി നേതാക്കള്‍ പറഞ്ഞു.

Latest