Health
എന്താണ് ഹ്യൂമൻ പാപ്പിലോമ വൈറസ്; പ്രധാന ലക്ഷണങ്ങള്‍ അറിയാം...
ഈ രോഗം മനുഷ്യരെ മാത്രമേ ബാധിക്കുകയുള്ളൂ.
ഹ്യൂമൻ പാപ്പിലോമ വൈറസ് (HPV) എന്നത് തൊലി , ജനനേന്ദ്രിയ മേഖല, സെർവിക്സിൻറെ ആവരണം എന്നിവയെ ബാധിക്കുന്ന ഒരു തരം വൈറസാണ്. രോഗബാധിതനായ പങ്കാളിയുമായുള്ള സുരക്ഷിതമല്ലാത്ത ലൈംഗിക ബന്ധത്തിലാണ് ഇത് പകരുന്നത്.
അമേരിക്കയിലും ലോകത്തിന്റെ മറ്റു പല ഭാഗങ്ങളിലും ഏറ്റവും സാധാരണമായ ലൈംഗിക രോഗമാണ് HPV. പാപ്പിലോമവൈറിഡേ കുടുംബത്തിൽ നിന്നുള്ള ഡിഎൻഎ വൈറസ് മൂലമാണ് ഈ രോഗം ഉണ്ടാകുന്നത്.
ഒന്നിലധികം ലൈംഗിക പങ്കാളികൾ, പുകവലി, രോഗപ്രതിരോധ ശേഷി കുറവ് എന്നിവയും രോഗത്തിന് കാരണമാവുന്നുണ്ട്. ഗർഭാവസ്ഥയിൽ HPV അണുബാധ ഒരു അമ്മയിൽ നിന്ന് കുഞ്ഞിലേക്കും പകരാം . ടോയ്‌ലറ്റ് സീറ്റുകൾ പോലെയുള്ള വസ്തുക്കളിലൂടെ HPV പടരുമെന്നതിന് തെളിവുകളൊന്നുമില്ല.
ലക്ഷണം
അരിമ്പാറ അല്ലെങ്കിൽ അർബുദത്തിനു മുമ്പുള്ള കുരുക്കൾ പോലുള്ളവ രൂപപ്പെടുന്നത് ആണ് ലക്ഷണങ്ങൾ. പല HPV അണുബാധകളും രോഗലക്ഷണങ്ങളൊന്നും ഉണ്ടാക്കുന്നില്ല, 90% രണ്ടു വർഷത്തിനുള്ളിൽ സ്വയമേവ പരിഹരിക്കപ്പെടും. ചില സന്ദർഭങ്ങളിൽ, ഒരു എച്ച്പിവി അണുബാധ മാറാത്ത അവസ്ഥ ഉണ്ടാകും.ഈ രോഗം മനുഷ്യരെ മാത്രമേ ബാധിക്കുകയുള്ളൂ. ഇതിന്റെ 40 – ലധികം വകഭേദങ്ങൾ ലൈംഗിക സമ്പർക്കത്തിലൂടെ പകരുകയും മലദ്വാരത്തിലും ജനനേന്ദ്രിയത്തിലും ബാധിക്കുകയും ചെയ്യാം.







