Connect with us

Kerala

രാഷ്ട്രീയ പാരമ്പര്യമാണ് അന്‍വര്‍ ഉദ്ദേശിച്ചത് ജൈവപരമായി കാണേണ്ടതില്ല; എംവി ഗോവിന്ദന്‍

മോദി പച്ചയായി വര്‍ഗീയത പറയുന്നെന്നും ഒന്നാംഘട്ട വോട്ടെടുപ്പ് കഴിഞ്ഞപ്പോള്‍ ഉണ്ടായ തോല്‍വി ഭയമാണ് ഇതിനു പിന്നിലെന്നും എംവി ഗോവിന്ദന്‍ പറഞ്ഞു

Published

|

Last Updated

തിരുവനന്തപുരം | രാഹുല്‍ ഗാന്ധിക്കെതിരെ പിവി അന്‍വര്‍ നടത്തിയ അധിക്ഷേപ പരാമര്‍ശത്തില്‍ പ്രതികരിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. അന്‍വര്‍ രാഷ്ട്രീയ ഡിഎന്‍എയെ കുറിച്ചാണ് പറഞ്ഞതെന്നാണ് എംവി ഗോവിന്ദന്‍ വ്യക്തമാക്കിയത്.

രാഷ്ട്രീയ പാരമ്പര്യത്തെ കുറിച്ചാണ് പറഞ്ഞതെന്നും ജൈവപരമായി കാണേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു. അതേസമയം ലോക് സഭ തിരഞ്ഞെടുപ്പില്‍ ബിജെപി കേരളത്തില്‍ ഒരു സീറ്റുപോലും നേടില്ലെന്നും ബിജെപി ഒരിടത്തും രണ്ടാം സ്ഥാനത്ത് പോലും എത്തില്ലെന്നും എംവി ഗോവിന്ദന്‍ പറഞ്ഞു.

20 മണ്ഡലങ്ങളെയും വിജയപ്രതീക്ഷയോടെയാണ് കാണുന്നതെന്നും തിരഞ്ഞെടുപ്പ് ഫലം വരുമ്പോള്‍ ഇടതുമുന്നണി ഇത്തവണ പുതു ചരിത്രം രചിക്കുമെന്നും അദ്ദേഹം പറഞ്ഞു. ബിജെപിക്കെതിരായ നിലപാടിലാണ് എല്ലാവരുടേയും പ്രതീക്ഷ. ബിജെപിയെ അധികാരത്തിൽ നിന്ന് പുറത്താക്കാൻ വലിയ പങ്ക് വഹിക്കുന്ന സംസ്ഥാനം കേരളമാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മോദി പച്ചയായി വര്‍ഗീയത പറയുന്നെന്നും ഒന്നാംഘട്ട വോട്ടെടുപ്പ് കഴിഞ്ഞപ്പോള്‍ ഉണ്ടായ തോല്‍വി ഭയമാണ് ഇതിനു പിന്നിലെന്നും എംവി ഗോവിന്ദന്‍ പറഞ്ഞു