Connect with us

Poem

സ്വാഗതം

കാറ്റേ,വരികയിങ്ങനെ വീണ്ടും നീ ...അങ്ങനെ എന്റെ മുറി മനസ്സിലാക്കട്ടെ നീയെന്റെ കൂടെയുണ്ടെന്ന്.

Published

|

Last Updated

പൊടുന്നനെ,
എന്റെ മുറിയാകെ വിറയ്ക്കാൻ തുടങ്ങി.
ഒരു കൊടുങ്കാറ്റ്
സർവശക്തിയോടെ മുറിയിലേക്ക് ഇരച്ചുകയറി
എല്ലാം കീഴ്മേൽ മറച്ചിട്ടു.
ജനൽ കർട്ടനുകൾ
തൂങ്ങിയാടാൻ തുടങ്ങി.
മേശമീതെ വെച്ച അലങ്കാര ഗ്ലാസുകൾ പൊട്ടിവീണു..
പുസ്തകത്തിലെ അലേഖകൾ
പലതായ് കീറിയെറിയപ്പെട്ടു.
മഷിക്കുപ്പി കീഴെ വീണ് തെറിച്ച്
കടലാസുകളിൽ ചിത്രങ്ങൾ വരച്ചു.
ചുമരിലെ ജലഛായങ്ങൾ
തലകീഴായ് കിടന്ന് നോക്കാൻ തുടങ്ങി.
കാറ്റേ,
വരികയിങ്ങനെ വീണ്ടും നീ.
അങ്ങനെ
എന്റെ മുറി മനസ്സിലാക്കട്ടെ
നീയെന്റെ കൂടെയുണ്ടെന്ന്.

 

ഗുൽസാർ-  ( 1934 ലാണ് ഗുൾസാറിന്റെ ജനനം. ഉറുദു സാഹിത്യത്തിൽ, ഒരു കവിയായും ഗാനരചയിതാവായും തിരക്കഥാകൃത്തായും അദ്ദേഹം പേരെടുത്തു. 1963ൽ ആർ ഡി ബർമനു വേണ്ടി ഗാനങ്ങൾ രചിച്ചു കൊണ്ടാണ് ചലച്ചിത്ര ലോകത്ത് ഗുൾസാർ എത്തിപ്പെട്ടത്. 2004ൽ പത്മഭൂഷൻ, 2008ൽ അക്കാദമി അവാർഡ്, 2010 ൽ ഗ്രാമി പുരസ്കാരം തുടങ്ങി 2024ൽ ജ്ഞാനപീഠം വരെ നിരവധി അംഗീകാരങ്ങൾ)  

മൊഴിമാറ്റം: അബ്ദുള്ള പേരാമ്പ്ര