Connect with us

Kerala

ക്ഷേത്ര പരിസരത്ത് ആയുധ പരിശീലനവും കായിക അഭ്യാസവും വേണ്ട: ഹൈക്കോടതി

ക്ഷേത്ര പരിസരത്ത് ഒരു വിധത്തിലുള്ള കായികാഭ്യാസവും ആയുധ പരിശീലനവും അനുവദിക്കാനാവില്ലെന്ന് കോടതി

Published

|

Last Updated

കൊച്ചി  | ക്ഷേത്ര പരിസരത്ത് ആയുധ പരിശീലനവും കായിക അഭ്യാസവും അനുവദിക്കാനാവില്ലെന്ന് ഹൈക്കോടതി. തിരുവനന്തപുരം ചിറയന്‍കീഴ് ശാര്‍ക്കര ദേവി ക്ഷേത്രത്തിലെ ആയുധ പരിശീലനത്തിനെതിരായ ഹരജി പരിഗണിക്കവെയാണ് ഹൈക്കോടതി ഇക്കാര്യ പറഞ്ഞത്

ജസ്റ്റിസ് അനില്‍ കെ നരേന്ദ്രന്‍ വ്യക്തമാക്കി. ആര്‍എസ്എസ് ആയുധ പരിശീലനം നടത്തുന്നെന്നു ചൂണ്ടിക്കാട്ടി ഭക്തര്‍ നല്‍കിയ ഹരജിയിലാണ് ജസ്റ്റിസ് അനില്‍ കെ നരേന്ദ്രന്‍ ഉത്തരവ് പുറപ്പെടുവിച്ചത്. ക്ഷേത്രപരിസരത്ത് കായികാഭ്യാസം തടഞ്ഞ് അധികൃതര്‍ ഇറക്കിയ ഉത്തരവ് കൃത്യമായി പാലിക്കുന്നില്ലെന്നു ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതിയില്‍ ഹരജിയെത്തിയത്.

ഉത്തരവ് പാലിക്കുന്നുണ്ടെന്ന് ദേവസ്വം കമ്മിഷണര്‍ ഉറപ്പാക്കണമെന്ന് നിര്‍ദേശിച്ച ഹൈക്കോടതി ഇതിന് വേണ്ട സഹായം നല്‍കാന്‍ ചിറയിന്‍കീഴ് പോലീസിനോട് ആവശ്യപ്പെട്ടു.തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനു കീഴില്‍ വരുന്നതാണ് ക്ഷേത്രം. ക്ഷേത്രകാര്യങ്ങള്‍ നോക്കേണ്ടത് ദേവസ്വം ബോര്‍ഡ് ആണെന്ന് കോടതി പറഞ്ഞു. ക്ഷേത്ര പരിസരത്ത് ഒരു വിധത്തിലുള്ള കായികാഭ്യാസവും ആയുധ പരിശീലനവും അനുവദിക്കാനാവില്ലെന്ന് കോടതി വ്യക്തമാക്കി. ക്ഷേത്ര പരിസരത്ത് കായിക അഭ്യാസം നടക്കുന്നുണ്ടെന്നും ഇത് നിര്‍ത്തണമെന്ന് ആവശ്യപ്പെട്ട് നോട്ടീസ് നല്‍കിയിട്ടുണ്ടെന്നും പോലീസ് കോടതിയില്‍ പറഞ്ഞു