suicide
വാട്ടര്‍ അതോറിറ്റി സ്റ്റാഫ് അസോസിയേഷന്‍ നേതാവ് തൂങ്ങിമരിച്ച നിലയില്‍
ആത്മഹത്യാക്കുറിപ്പില്‍ ഓഫീസിലെ ചിലരുടെ പേരുകളെന്ന് സൂചന
കൊല്ലം | കേരള വാട്ടര്‍ അതോറിറ്റിയി സ്റ്റ്രാഫ് അസോസിയേഷന്‍ സംസ്ഥാന സെക്രട്ടറി എസ് പി ദിലീഷി (48) വീട്ടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ജോലിസമ്മര്‍ദമാണ് ആത്മഹത്യക്ക് കാരണമെന്നാണ് ദിലീഷിന്റെ ആത്മഹത്യാകുറിപ്പിലുള്ളത്. കൂടാതെ കുറിപ്പില്‍ ഓഫീസിലെ ചിലരുടെ പേരുകളും പരാമര്‍ശിക്കുന്നുണ്ടെന്ന സൂചനകളും പുറത്തുവന്നിട്ടുണ്ട്. തിരുവനന്തപുരം ജലഭവനില്‍ ജൂനിയര്‍ സൂപ്രണ്ടായിരുന്നു ദിലീഷ്.
തിരുവോണദിവസം ദിലീഷ് കുടുംബസമേതം ഭാര്യവീട്ടില്‍ പോയിരുന്നു. ഭാര്യയെ അവിടെ നിര്‍ത്തിയ ശേഷം മക്കളുമായി സ്വന്തം വീട്ടിലേക്ക് ദിലീഷ് മടങ്ങിയെത്തിയെന്നാണ് ബന്ധുക്കള്‍ പറയുന്നത്. ഞായറാഴ്ച രാവിലെ ദിലീഷിനെ മുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.
---- facebook comment plugin here -----




